യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി വ​യ്ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി
യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി വ​യ്ക്ക​ണ​മെ​ന്ന്  പ്രി​യ​ങ്ക ഗാ​ന്ധി
Thursday, October 1, 2020 12:40 AM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്ത് സ്ത്രീ ​സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്താ​ൻ ക​ഴി​യാ​ത്ത ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് രാ​ജി വ​യ്ക്ക​ണ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. മ​ര​ണ​ത്തി​ൽ പോ​ലും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​ണ്. യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ൻ ധാ​ർ​മി​ക​മാ​യി ഒ​ര​വ​കാ​ശ​വും ഇ​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. അ​ന്ത്യ ക​ർ​മ​ങ്ങ​ൾ പോ​ലും ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​തെ സം​ഭ​വ​ത്തി​ന്‍റെ വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി​യും കു​റ്റ​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ നാ​ഥി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​നാ​യി മൂ​ന്നം​ഗ പ്ര​ത്യേ​ക സ​മി​തി​യെ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. സ​മി​തി ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഭ​ഗ്വ​ൻ സ്വ​രൂ​ര്, ഡി​ഐ​ജി ച​ന്ദ്ര​പ്ര​കാ​ശ്, ആ​ഗ്ര പി​എ​സി ക​മാ​ൻ​ഡ​ന്‍റ് പൂ​നം എ​ന്നി​വ​രാ​ണ് സ​മി​തി അം​ഗ​ങ്ങ​ൾ.


ഹ​ത്രാ​സ് സം​ഭ​വ​ത്തി​ൽ പെ​ണ്‍കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ കു​റ്റ​വാ​ളി​ക​ൾ ആ​രും ത​ന്നെ ര​ക്ഷ​പെ​ടി​ല്ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കേ​സി​ന്‍റെ വി​ചാ​ര​ണ അ​തി​വേ​ഗ കോ​ട​തി​യി​ൽ ന​ട​ക്കു​മെ​ന്നും യോ​ഗി ആ​ദി​ത്യ നാ​ഥ് ട്വീ​റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.