മലബാർ നാവികാഭ്യാസം ആദ്യഘട്ടം നവംബർ മൂന്നു മുതൽ
Saturday, October 31, 2020 2:06 AM IST
ന്യൂഡൽഹി: മലബാർ നാവികാഭ്യാസത്തിന്റെ ആദ്യഘട്ടം നവംബർ മൂന്നു മുതൽ ആറു വരെ ബംഗാൾ ഉൾക്കടലിൽ നടക്കും. ഇന്ത്യക്കൊപ്പം അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പങ്കെടുക്കും. രണ്ടാം ഘട്ടം നവംബർ 17 മുതൽ 20 വരെ അറബിക്കടലിൽ നടക്കും. ലഡാക്ക് അതിർത്തിയിൽ ചൈന പ്രകോപനം തുടരുന്നതിനിടെയാണ് മലബാർ നാവികാഭ്യാസം. ഇന്ത്യ-യുഎസ് സേനകളുടെ അഭ്യാസപ്രകടനമെന്ന നിലയിൽ 1992ലാണു നാവികാഭ്യാസം ആരംഭിച്ചത്.
2015ൽ ജപ്പാനും പങ്കാളിയായി.