ആനയെ തീവച്ചു കൊന്ന സംഭവം: ഹോം സ്റ്റേ അടച്ചുപൂട്ടി
Sunday, January 24, 2021 12:12 AM IST
ഊട്ടി: മസിനഗുഡിയിൽ കാട്ടാനയെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ അധികൃതർ ഹോം സ്റ്റേ അടച്ചുപൂട്ടി. ഹോം സ്റ്റേ പരിസരത്തെത്തിയ ആനയെ മണ്ണെണ്ണ ഒഴിച്ച ടയർ കത്തിച്ചെറിഞ്ഞു വിരട്ടുന്നതിനിടെ ടയർ ചെവിയിൽ കുടുങ്ങി പൊള്ളലേറ്റാണ് 45 വയസുള്ള കാട്ടുകൊമ്പൻ ചരിഞ്ഞത്.
സംഭവവുമായി ബന്ധപ്പെട്ട് ഹോം സ്റ്റേ നടത്തിപ്പുകാരായ പ്രശാന്ത്, റെയ്മണ്ട് ഡീൻ എന്നിവരെ വനം വകുപ്പ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽപോയ മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്. അനധികൃതമായാണ് ഹോം സ്റ്റേ പ്രവർത്തിക്കുന്നതതെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതരുടെ നേതൃത്വത്തിൽ ഹോം സ്റ്റേ അടച്ചുപൂട്ടിയത്.