ജ​​മ്മു: ജ​​മ്മുകാ​​ഷ്മീ​​രി​​ൽ ഒ​​രു ജ​​യ്ഷ്-​​ഇ-​​മു​​ഹ​​മ്മ​​ദ് ഭീ​​ക​​ര​​നെ സു​​ര​​ക്ഷാ​​സേ​​ന ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വ​​ധി​​ച്ചു. ഇ​​യാ​​ളു​​ടെ കൂട്ടാളികളായ മൂ​​ന്നു ഭീ​​ക​​ര​​രെ സേ​​ന വ​​ള​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.

ഉ​​ധം​​പു​​ർ ജി​​ല്ല​​യി​​ലെ വി​​ദൂ​​ര പ്ര​​ദേ​​ശ​​മാ​​യ ബി​​ഹാ​​ലി​​യി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ​​യാ​​ണ് ഏ​​റ്റു​​മു​​ട്ട​​ൽ ആ​​രം​​ഭി​​ച്ച​​ത്. പ്ര​​ദേ​​ശ​​ത്തേ​​ക്ക് കൂ​​ടു​​ത​​ൽ സു​​ര​​ക്ഷാ​​സൈ​​നി​​ക​​രെ​​ത്തി​​യി​​ട്ടു​​ണ്ട്.


മോ​​ശം കാ​​ലാ​​വ​​സ്ഥ​​യി​​ലും ഭീ​​ക​​ര​​ർ​​ക്കാ​​യി ക​​ര​​സേ​​ന​​യും കാ​​ഷ്മീ​​ർ പോ​​ലീ​​സും വ്യാ​​പ​​ക തെ​​ര​​ച്ചി​​ൽ ന​​ട​​ത്തു​​ക​​യാ​​ണ്. ഒ​​രു വ​​ർ​​ഷ​​മാ​​യി നാ​​ലു ഭീ​​ക​​ര​​രെ​​യും സു​​ര​​ക്ഷാ​​സേ​​ന പി​​ന്തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു.