ആർജെഡിയെ നയിക്കാൻ വീണ്ടും ലാലു
Tuesday, June 24, 2025 2:28 AM IST
പാറ്റ്ന: രാഷ്ട്രീയ ജനതാദളിനെ (ആർജെഡി) നയിക്കാൻ വീണ്ടും ലാലുപ്രസാദ് യാദവ് വരുന്നു. ദേശീയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പിൽ ലാലുപ്രസാദ് മാത്രമാണു നാമനിർദേശപത്രിക നൽകിയിരിക്കുന്നത്.
മുൻ മുഖ്യമന്ത്രി റാബ്രിദേവി, ബിഹാർ പ്രതിപക്ഷനേതാവ് തേജസ്വി യാദവ്, മുൻമന്ത്രിമാരായ അബ്ദുൾ ബാരി സിദ്ദിഖി, ശിവാനന്ദ് തിവാരി തുടങ്ങിയവരാണ് പത്രികയെ പിന്താങ്ങിയത്.
അടുത്തമാസം അഞ്ചിന് ചേരുന്ന ആർജെഡി ദേശീയ കൗൺസിൽ യോഗത്തിലാകും ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക.