തമിഴ്നാട് എംഎൽഎ അമുൽ കന്ദസ്വാമി അന്തരിച്ചു
Sunday, June 22, 2025 12:13 AM IST
ചെന്നൈ: തമിഴ്നാട് എംഎൽഎ അമുൽ കന്ദസ്വാമി (60) അന്തരിച്ചു. വാൽപാറയിൽ നിന്ന് എഐഎഡിഎംകെയുടെ പ്രതിനിധിയായി നിയമസഭയിലെത്തിയ അമുൽ കന്ദസ്വാമി ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. കോയന്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ ഇന്നലെയായിരുന്നു അന്ത്യം.