ഓപ്പറേഷൻ സിന്ധുവിനു തുടക്കം; ആദ്യവിമാനം ഇന്ത്യയിലേക്ക്
Thursday, June 19, 2025 3:19 AM IST
ന്യൂഡൽഹി: ഇറാനിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം യാത്ര തിരിച്ചു. അർമേനിയൻ തലസ്ഥാനമായ യെരാവാനിൽനിന്നാണ് വിമാനം തിരിച്ചത്.
പുലർച്ചെയോടെ ഇന്ത്യയിലെത്തും. ഇറാനിലെ ഉർമിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 110 വിദ്യാർഥികളാണ് വിമാനത്തിലുള്ളത്. ഇവരിൽ 90 പേരും ജമ്മു കാഷ്മീർ സ്വദേശികളാണ്.