ന്യൂ​ഡ​ൽ​ഹി: എം​ബ​സി മു​ഖേ​ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഇ​റാ​ൻ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ൽ​നി​ന്ന് ഒ​ഴി​പ്പി​ച്ചെ​ന്നും ചി​ല ഇ​ന്ത്യ​ൻ പൗ​ര​ന്മാർ​ക്ക് അ​ർ​മേ​നി​യ​ൻ അ​തി​ർ​ത്തി​യി​ലൂ​ടെ ഇ​റാ​ൻ വി​ടാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​മു​ഖം കൂ​ടു​ത​ൽ തീ​വ്ര​മാ​കു​ന്ന​തി​നി​ടെ സ്വ​യം​പ​ര്യാ​പ്ത​രാ​യ മ​റ്റു താ​മ​സ​ക്കാ​രോ​ടും ന​ഗ​രം വി​ടാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ്വ​ന്തം വി​ഭ​വ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു ന​ഗ​രം വി​ടാ​ൻ ക​ഴി​യു​ന്ന​വ​ർ എ​ത്ര​യും വേ​ഗം ടെ​ഹ്റാ​ൻ വി​ട​ണ​മെ​ന്ന് ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും അ​റി​യി​ച്ചു.


ഇ​സ്ര​യേ​ലും ഇ​റാ​നും ക​ന​ത്ത ആ​ക്ര​മ​ണം തു​ട​രു​ന്പോ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ പൗ​ര​ന്മാരു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മം.

ഇ​റേ​നി​യ​ൻ വ്യോ​മാ​തി​ർ​ത്തി അ​ട​ച്ച​തി​നാ​ൽ ക​രാ​തി​ർ​ത്തി വ​ഴി ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ അ​ർ​മേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍ട്രോ​ൾ റൂം ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.