വിശ്വാസ് കുമാറിന്റെ അദ്ഭുത രക്ഷപ്പെടൽ ദൃശ്യങ്ങൾ പുറത്ത്
Tuesday, June 17, 2025 2:33 AM IST
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണു തീപിടിച്ച എയർ ഇന്ത്യ വിമാനത്തിൽനിന്ന് വിശ്വാസ് കുമാർ രമേശ് അദ്ഭുതകരമായി പുറത്തെത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.
വിമാനം തകർന്നതിനു പിന്നാലെ ആളിക്കത്തിയ തീയ്ക്കു സമീപത്തുനിന്നും വിശ്വാസ്കുമാര്‍ പുറത്തു വരുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പരിക്കേറ്റതാണെന്ന് മനസിലാക്കിയ ഒരാള്‍ അദ്ദേഹത്തെ കൈപിടിച്ച് ദുരന്തസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.