സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Tuesday, June 17, 2025 2:33 AM IST
ന്യൂഡൽഹി: ഉദരസംബന്ധമായ ബുദ്ധിമുട്ടുകളെത്തുടർന്നു കോണ്ഗ്രസ് പാർലമെന്ററി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രിയോടെയാണ് സോണിയയെ ഡൽഹി ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോണിയയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.