ന്യൂ​ഡ​ൽ​ഹി: ‘ലോ​ക ഐ​ക്യ​ത്തി​നും വി​ശ്വാ​സ​ത്തി​നും വേ​ണ്ടി ധ്യാ​നം’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച് ബ്ര​ഹ്മ​കു​മാ​രി​മാ​ർ. ഡ​ൽ​ഹി​യി​ലെ ബ്ര​ഹ്മ കു​മാ​രി​മാ​രു​ടെ സി​രി ഫോ​ർ​ട്ട് രാ​ജ​യോ​ഗ് മെ​ഡി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന പ്ര​യാ​സ​ക​ര​മാ​യ സ​മ​യ​ങ്ങ​ളി​ൽ സ​ഹി​ഷ്ണു​ത, ആ​ന്ത​രി​ക സ​മാ​ധാ​നം, ഐ​ക്യം എ​ന്നി​വ പ​രി​പോ​ഷി​പ്പി​ക്കാ​നാ​ണ് സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി ‘പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​ത​യി​ലേ​ക്ക്: സ​മാ​ധാ​ന​പ​ര​മാ​യ മ​ന​സി​നു​ള്ള ആ​ത്മീ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ’ എ​ന്ന വ​ർ​ക്ക്ഷോ​പ്പും ന​ട​ന്നു. ബ്ര​ഹ്മകു​മാ​രി ഡ​യ​റ​ക്ട​ർ ബ്ര​ഹ്മ​കു​മാ​രി ച​ക്ര​ധാ​രി പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് അ​നു​ഗ്ര​ഹം ന​ൽ​കു​ക​യും സാ​മൂ​ഹി​ക മ​നോ​ഭാ​വം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ർ​ണാ​യ​ക പ​ങ്കി​നെ ഊ​ന്നി​പ്പ​റ​യു​ക​യും ചെ​യ്തു.


ഡ​ൽ​ഹി മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​നി​ലെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​നു​ജ് ദ​യാ​ൽ ധ്യാ​ന​ത്തി​ലൂ​ടെ ആ​ന്ത​രി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​തി​ന്‍റെ പ്രാധാ​ന്യം എ​ടു​ത്തു​പ​റ​ഞ്ഞു. പ്ര​സ് ക്ല​ബ് ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡന്‍റ് ഗൗ​തം ലാ​ഹി​രി, പ്ര​ഫ. പ്ര​ദീ​പ് മാ​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.