മും​​​​ബൈ: അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​യും സാ​​​​ങ്കേ​​​​തി​​​​ക ത​​​​ക​​​​രാ​​​​റും ഉ​​​​ൾ​​​​പ്പെ​​​​ടെ യുള്ള കാ​​​​ര​​​​ണ​​​​ങ്ങ​​​ളാ​​​ൽ മൂ​​​​ന്ന് രാ​​​​ജ്യാ​​​​ന്ത​​​​ര വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ എ​​​​യ​​​​ർ ഇ​​​​ന്ത്യ റ​​​​ദ്ദാ​​​​ക്കി.

യാ​​​​ത്ര​​​​ക്കാ​​​​രെ ക​​​​യ​​​​റ്റി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് ര​​​​ണ്ട് വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. എ​​​​ഐ 18 ടൊ റോന്‍റോ-​​​​ഡ​​​​ൽ​​​​ഹി വി​​​​മാ​​​​നം ഇ​​​​ന്ന​​​​ലെ​ റ​​​​ദ്ദാ​​​​ക്കി​​​യ​​​താ​​​യി എ​​​യ​​​ർ ഇ​​​ന്ത്യ അ​​​റി​​​യി​​​ച്ചു.

ദു​​​​ബായി​​​​ൽ​​​​നി​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ഐ 998 വി​​​​മാ​​​​ന​​​​വും റ​​​​ദ്ദാ​​​​ക്കി. യാ​​​​ത്ര​​​​ക്കാ​​​​രെ തി​​​​രി​​​​ച്ചി​​​​റ​​​​ക്കി. സ​​​​ർ​​​​വീ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​ശേ​​​​ഷ​​​​മാ​​​​ണ് ഡ​​​​ൽ​​​​ഹി-​​​​ബാ​​​​ലി വി​​​​മാ​​​​നം റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.


വി​​​​മാ​​​​നം ഇ​​​​റ​​​​ങ്ങേ​​​​ണ്ട ബാ​​​​ലി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​നു സ​​​​മീ​​​​പം അ​​​​ഗ്നി​​​​പ​​​​ർ​​​​വ​​​​ത​​​​സ്ഫോ​​​​ട​​​​നം ഉ​​​​ണ്ടാ​​​​യേ​​​​ക്കാ​​​​മെ​​​​ന്ന മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണി​​​​ത്. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ തി​​​​രി​​​​ച്ചി​​​​റ​​​​ങ്ങി​​​​യ​​​​ശേ​​​​ഷം യാ​​​​ത്ര​​​​ക്കാ​​​​രെ ഇ​​​​റ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.