എയർ ഇന്ത്യ വിമാനങ്ങളിൽ ലഗേജ് എത്തിയില്ല; പ്രതിഷേധിച്ച് യാത്രക്കാർ
Sunday, June 22, 2025 2:02 AM IST
പാറ്റ്ന: ബിഹാറിലെ പറ്റ്ന വിമാനത്താവളത്തിലെത്തിയ എയർ ഇന്ത്യ വിമാനങ്ങളിൽ യാത്രക്കാരുടെ ലഗേജ് കാണാതായതിനെത്തുടർന്ന് പ്രതിഷേധം.
ചെന്നൈയിൽനിന്നും ബംഗളൂരുവിൽനിന്നും എത്തിയ വിമാനങ്ങളിലെ ഏതാനും യാത്രക്കാരുടെ ലഗേജാണ് കാണാതായത്. ബംഗളൂരുവിലെയും ചെന്നൈയിലെയും പരിശോധനയ്ക്കിടെ ഏതാനും ലഗേജുകൾ അവിടെ കുടുങ്ങുകയായിരുന്നു. ഇക്കാര്യം യാത്രക്കാർ അറിഞ്ഞതുമില്ല.
പാറ്റ്നയിൽ എത്തിയശേഷം ലഗേജ് കാണാതായതോടെ അവർ കടുത്ത അമർഷവും പ്രതിഷേധവും രേഖപ്പെടുത്തുകയായിരുന്നു. എത്രയും വേഗം ലഗേജ് എത്തിക്കാമെന്ന് സുരക്ഷാചുമതലയുള്ള സിഐഎസ്എഫും വിമാനക്കന്പനിയും ഉറപ്പ് നൽകിയതോടെയാണ് സംഘർഷം അയഞ്ഞത്. ലഗേജുകൾ യാത്രക്കാരുടെ വിലാസത്തിൽ എത്തിച്ചുനൽകാമെന്നാണ് വാഗ്ദാനം.