ബംഗാളിൽ വാഹനാപകടങ്ങൾ: 12 മരണം
Saturday, June 21, 2025 2:09 AM IST
പുരുളിയ: പശ്ചിമബംഗാളിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ 12 പേർ മരിച്ചു. പുരുളിയയിലെ നാംഷോൾ ഗ്രാമത്തിൽ വിവാഹാഘോഷം കഴിഞ്ഞു മടങ്ങിവർ സഞ്ചരിച്ച ബൊലേറോയും ട്രക്കും നേർക്കുനേർ കൂട്ടിയിടിച്ചാണ് ഒന്പതുപേർ മരിച്ചത്.
നാംഷോൾ ഗ്രാമത്തിൽ ദേശീയപാത 18ൽ ഇന്നലെ രാവിലെ 6.30നായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഹൗറയിൽ ബസും ട്രക്കും കൂട്ടിയിടിച്ചാണ് മൂന്നു പേർ മരിച്ചത്.
26 പേർക്കു പരിക്കേറ്റു. റോഡ് സുരക്ഷയിലെ പാളിച്ചയും ട്രാഫിക് നിയന്ത്രണവുമാണ് അപകടകാരണമെന്ന് നിയമസഭാ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി കുറ്റപ്പെടുത്തി