സാങ്കേതിക തകരാർ: ഇൻഡിഗോ വിമാനം തിരിച്ചിറക്കി
Saturday, June 21, 2025 2:09 AM IST
ചെന്നൈ: 68 യാത്രക്കാരുമായി പുറപ്പെട്ട ചെന്നൈ-മധുര ഇൻഡിഗോ വിമാനം സാങ്കേതികത്തകരാർ മൂലം തിരിച്ചിറക്കി.
അരമണിക്കൂർ പറന്നതിനു ശേഷമാണു തകരാർ തിരിച്ചറിഞ്ഞ പൈലറ്റ് ചെന്നൈയിലേക്കു തിരിച്ചുപോകാനുള്ള തീരുമാനമെടുത്തത്.
എല്ലാവരെയും സുരക്ഷിതരായി തിരിച്ചിറക്കിയെന്നും മറ്റ് വിമാനങ്ങളിൽ കയറ്റി യാത്രയയച്ചുവെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ലേയിലേക്കു പോയ ഇൻഡിഗോ വിമാനം സാങ്കേതികത്തകരാർ മൂലം ഡൽഹിയിലേക്കു തിരിച്ചുവിട്ടിരുന്നു.