സമാജ് വാദി പാർട്ടി മൂന്ന് എംഎൽഎമാരെ പുറത്താക്കി
Tuesday, June 24, 2025 1:03 AM IST
ലക്നോ: പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് സമാജ് വാദി പാർട്ടി മൂന്ന് എംഎൽഎമാരെ പുറത്താക്കി. അഭയ് സിംഗ്, രാകേഷ് പ്രതാപ് സിംഗ്, മനോജ്കുമാർ പാണ്ഡേ എന്നിവരാണ് പുറത്തായത്.
പാർട്ടി പിൻതുടരുന്ന പുരോഗമനാത്മകമായ ഉൾക്കൊള്ളലിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കുന്ന വർഗീയവും വിഭജനപരവുമായ സമീപനങ്ങളെ പ്രോൽസാഹിപ്പിച്ചുവെന്ന് ആരോപിച്ചാണ് നടപടി.