പശ്ചിമബംഗാളിൽ ഫലപ്രഖ്യാപനത്തിനിടെ ബോംബ് സ്ഫോടനം; പെൺകുട്ടി മരിച്ചു
Tuesday, June 24, 2025 2:28 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ വോട്ടെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ ബോംബ് സ്ഫോടനത്തിൽ പെൺകുട്ടി മരിച്ചു. 13കാരിയായ തമ്മന ഖാത്തൂൺ ആണ് കൊല്ലപ്പെട്ടത്.
നാദിയ ജില്ലയിലെ കാളിഗഞ്ച് നിയമസഭാ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതിനു ശേഷമാണ് സ്ഫോടനം.
സംഭവത്തിൽ അക്തർ ഷേഖ് എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി മമത ബാനർജി നിർദേശം നൽകിയിരുന്നു.
അതേസമയം, ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ വിജയാഘോഷ റാലിക്കിടെയാണ് ബോംബ് പൊട്ടിയതെന്നും ആരോപണമുണ്ട്.