നീറ്റിൽ മാർക്കില്ല: അച്ഛൻ മർദിച്ച മകൾ മരിച്ചു
Tuesday, June 24, 2025 1:03 AM IST
സാംഗ്ലി: നീറ്റ് മാതൃകാ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ പേരിൽ അച്ഛൻ മകളെ മർദിച്ചുകൊന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി അത്പാടിയിൽ നെൽകരഞ്ചി ഗ്രാമത്തിലെ പന്ത്രണ്ടാംക്ലാസ് വിദ്യാർഥിനി സാധന ഭോസാലെയെയാണ് സ്കൂൾ അധ്യാപകനായ അച്ഛൻ മർദിച്ചത്.
പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനു പുറമേ കാരണം ചോദിച്ചപ്പോൾ പെൺകുട്ടി കൃത്യമായ മറുപടി നൽകിയില്ല എന്നതും അച്ഛൻ ധോന്ദിറാം ഭോസാലയെ പ്രകോപിപ്പിച്ചു. തുടർന്നായിരുന്നു മർദനമെന്ന് പോലീസ് പറഞ്ഞു.
പത്താംക്ലാസിൽ 92.60 ശതമാനം മാർക്കോടെ ജയിച്ച പെൺകുട്ടി ഡോക്ടർ ആകണമെന്ന ആഗ്രഹത്തിലാണു പഠനം നടത്തിയിരുന്നതെന്ന് സഹപാഠികൾ പറഞ്ഞു.