ബ്രിക്സ് ഉച്ചകോടിയിൽ മോദി പങ്കെടുത്തേക്കും
Friday, June 27, 2025 2:43 AM IST
ന്യൂഡൽഹി: അടുത്ത മാസം ബ്രസീലിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തേക്കും.
ഘാന, ട്രിനിഡാഡ് ആൻഡ് ടുബാഗോ, അർജന്റീന, നമീബിയ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, മോദിയുടെ വിദേശ പര്യടനം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ജൂലൈ ആറ്, ഏഴ് തീയതികളിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. ബ്രസീൽ, റഷ്യ,ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്റ്റ്, എത്യോപ്യ, ഇറാൻ, യുഎഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്.