ന്യൂഡൽഹി: ശുഭം കുമാറിന് സിവിൽ സർവീസസ് പരീക്ഷയിൽ ഒന്നാം റാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജയിൻ എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി.
തൃശൂർ സ്വദേശി കെ. മീര ആറാം റാങ്ക് നേടി. പി. ശ്രീജ 20-ാം റാങ്ക്, മിഥുൻ പ്രേംരാജ് -12, കരിഷ്മ നായർ - 14, വി.എസ്. നാരായണ ശർമ - 33, അപർണ രമേഷ് - 35, അശ്വതി ജിജി - 41, നിഷ- 51, വീണ എസ്. സുതൻ - 57, എം.ബി. അപർണ- 62, ആര്യ നായർ -113, കെ.എം പ്രിയങ്ക - 121, കെ.എസ് ഷഹൻഷ, പി. ദേവി - 143, അനന്തു ചന്ദ്രശേഖർ - 145, എ.ബി. ശിൽപ - 147, പി.എം. മിന്നു - 150, രാഹുൽ എൽ. നായർ - 154, അഞ്ജു വിൽസൻ- 156, എസ്.എസ് ശ്രീതു - 163, രേഷ്മ എൽ. - 256, കെ. അർജുൻ - 257, പി.ജെ. അലക്സ് അബ്രഹാം - 299, മെർലിൻ സി. ദാസ് - 307 എന്നിവരാണ് റാങ്ക് പട്ടികയിലെ മറ്റു മലയാളികൾ.
തൃശൂർ തിരൂർ പോട്ടോർ റോഡിലെ കണ്ണൂർ വീട്ടിൽ രാമദാസന്റെയും രാധികയുടെയും മകളാണ് മീര. എറണാകുളത്തായിരുന്നു സിവിൽ സർവീസ് പരിശീലനം. ഗവ. എൻജിനിയറിംഗ് കോളജിൽ ബിടെക് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിനായി പരിശ്രമിച്ചത്. നാലാം ശ്രമത്തിലാണ് നേട്ടം സ്വന്തമാക്കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.