തൊഴിൽ പരിശീലനവുമായി ഇന്ത്യൻ റെയിൽവേ
Thursday, August 18, 2022 1:17 AM IST
ന്യൂഡൽഹി: റെയ്ൽ കൗശല്‍ വികാസ് യോജനയുടെ ഭാഗമായി18 മുതല്‍ 35 വയസ് വരെ പ്രായമുള്ള തൊഴിലന്വേഷകർക്കായി നടത്തുന്ന തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 20 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി.
പത്താം ക്ലാസാണ് യോഗ്യത. ഇലക്ട്രിക്കൽ, കംപ്യൂട്ടർ ബേസിക്സ്, കാർപെന്റർ, ഫിറ്റര്‍, ബേസിക്സ് ഒാഫ് ഐടി, എസ് ആൻഡ് ടി ഇൻ ഇന്ത്യന്‍ റെയില്‍വേ എന്നിങ്ങനെ നാല് ട്രേഡുകളിലാണ് പരിശീലനം നല്‍കുക. 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലന പരിപാടി രാജ്യമെമ്പാടുമുള്ള 75 റെയില്‍വേ പരിശീലന സ്ഥാപനങ്ങളിലായാണ് നടത്തുന്നത്.
കേരളത്തിൽ തിരുവനന്തപുരത്തും കൊല്ലത്തും പരിശീലനം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണം നല്‍കില്ല. മതം, ജാതി, മതം, വര്‍ഗം എന്നിവ പരിഗണിക്കാതെയാണ് പരിശീലനം. പരിശീലനം പൂർണമായും സൗജന്യമാണ്.
ഒരു ഉദ്യോഗാര്‍ഥിക്ക് ഒരു ട്രേഡില്‍ മാത്രമേ പരിശീലനം ലഭിക്കൂ. അതും ഒരു തവണ മാത്രം. പ്രതിദിന അലവന്‍സ്/കണ്‍വെയന്‍സ് അലവന്‍സ് / യാത്രാ അലവന്‍സ് തുടങ്ങിയ അലവന്‍സുകളൊന്നും ലഭിക്കില്ല. 75% ഹാജര്‍ നിര്‍ബന്ധമാണ്.