മൊയ്നുദ്ദീൻ ചിഷ്തി ഭീകരവാദിയെന്ന് പ്രചാരണം: നടപടിയില്ലെന്ന് മുസ്ലിം സംഘടനകൾ
Thursday, February 29, 2024 12:32 AM IST
ജയ്പുർ: സൂഫിവര്യൻ മൊയ്നുദ്ദീൻ ചിഷ്തിയെ മാനഭംഗക്കാരനെന്നും ഭീകരവാദിയെന്നും വിളിച്ച ഹിന്ദു ശക്തിദൾ നേതാവ് സിമ്രാൻ ഖുപ്തയ്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് അജ്മീർ ദർഗ ഖാദിമുകളുടെ സംഘടന ആവശ്യപ്പെട്ടു.
ഗുപ്തയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആജ്മീർ ദർഗ ഖാദിം പ്രസിഡന്റ് സർവാർ ചിഷ്തി ആജ്മീർ പോലീസ് മേധാവിക്ക് കത്ത് നൽകി. ഒരാഴ്ചയ്ക്കുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.