ബിആർഎസ് എംപി രാമലു ബിജെപിയിൽ
Friday, March 1, 2024 2:29 AM IST
ന്യൂഡൽഹി: തെലുങ്കാനയിലെ ബിആർഎസ് എംപി പൊതുഗന്തി രാമലു ബിജെപിയിൽ ചേർന്നു. ഇദ്ദേഹത്തിന്റെ മകൻ ഭരത് പ്രസാദും നിരവധി ബിആർഎസ് നേതാക്കളും ബിജെപി അംഗത്വമെടുത്തു. നഗർകർണൂൽ എംപിയായ രാമലു തെലുങ്കാനയിലെ പ്രമുഖ ദളിത് നേതാവാണ്.