മഹാരാഷ്‌ട്ര എംഎൽസി തെരഞ്ഞെടുപ്പ് പാർ‌ട്ടികൾക്കു നിർണായകം
മഹാരാഷ്‌ട്ര എംഎൽസി തെരഞ്ഞെടുപ്പ് പാർ‌ട്ടികൾക്കു നിർണായകം
Saturday, June 22, 2024 3:34 AM IST
മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നു മാ​​​​​സ​​​​​ങ്ങ​​​​​ൾ ശേ​​​​​ഷി​​​​​ക്കേ 11 ലെ​​​​​ജി​​​​​സ്ലേ​​​​​റ്റീ​​​​​വ് കൗ​​​​​ൺ​​​​​സി​​​​​ൽ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​ള്ള തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​യാ​​​​​യ മ​​​​​ഹാ​​​​​യു​​​​​തി​​​​​ക്കും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യ മ​​​​​ഹാ വി​​​​​കാ​​​​​സ് അ​​​​​ഗാ​​​​​ഡി​​​​​ക്കും. നി​​​​​ർ​​​​​ണാ​​​​​യ​​​​​കം. എം​​​​​എ​​​​​ൽ​​​​​എ ക്വോ​​​​​ട്ട​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് എം​​​​​എ​​​​​ൽ​​​​​സി​​​​​മാ​​​​​രെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ക.

288 അം​​​​​ഗ നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ൽ 14 സീ​​​​​റ്റ് ഒ​​​​​ഴി​​​​​ഞ്ഞു​​​​​കി​​​​​ട​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്. 274 ആ​​​​​ണ് നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ നി​​​​​ല​​​​​വി​​​​​ലെ അം​​​​​ഗ​​​​​ങ്ങ​​​​​ൾ. നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ അം​​​​​ഗ​​​​​ബ​​​​​ല​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​ന് ര​​​​​ണ്ടും ഭ​​​​​ര​​​​​ണ​​​​​മു​​​​​ന്ന​​​​​ണി​​​​​ക്ക് ഒ​​​​​ന്പ​​​​​തും സീ​​​​​റ്റ് ല​​​​​ഭി​​​​​ക്കാം.

കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന് ഒ​​​​​രു സീ​​​​​റ്റി​​​​​ലും ശി​​​​​വ​​​​​സേ​​​​​ന (​​​​​ഉ​​​​​ദ്ധ​​​​​വ്), എ​​​​​ൻ​​​​​സി​​​​​പി (​​​​​എ​​​​​സ്പി) പാ​​​​​ർ​​​​​ട്ടി​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നി​​​​​ന് ഒ​​​​​രു സീ​​​​​റ്റും ല​​​​​ഭി​​​​​ക്കാം. ബി​​​​​ജെ​​​​​പി​​​​​ക്ക് അ​​​​​ഞ്ചും ശി​​​​​വ​​​​​സേ​​​​​ന (​​​​​ഷി​​​​​ൻ​​​​​ഡെ), എ​​​​​ൻ​​​​​സി​​​​​പി (​​​​​അ​​​​​ജി​​​​​ത് പ​​​​​വാ​​​​​ർ) വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി നാ​​​​​ലു സീ​​​​​റ്റും ല​​​​​ഭി​​​​​ക്കും. ജൂ​​​​​ലൈ 12നാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.