മിസൈൽ അവശിഷ്ടങ്ങൾ ലഭിച്ചെന്ന് ഗ്രാമീണർ
Saturday, May 10, 2025 2:04 AM IST
ഹോഷിയാർപുർ: മിസൈലിന്റെ ഭാഗങ്ങളെന്നു സംശയിക്കപ്പെടുന്ന അവശിഷ്്ടങ്ങൾ പഞ്ചാബിലെ ഹോഷിയാർപുരിലെ കൃഷിയിടത്തിൽനിന്നു കണ്ടെത്തിയെന്ന് നാട്ടുകാർ അറിയിച്ചു.
കൂടാതെ, സംശയാസ്പദമായ മറ്റ് ചില അജ്ഞാത വസ്തുക്കൾ ബഥിന്ദയിലെ രണ്ട് പ്രദേശങ്ങളിൽ നിന്നും ലഭിച്ചു. വ്യോമസേന അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.