ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യം: പ്രതിഷേധിച്ച് വിദ്യാർഥി പ്രസ്ഥാനം
Saturday, May 3, 2025 1:32 AM IST
ധാക്ക: ഹിന്ദുനേതാവ് ചിന്മയ് കൃഷ്ണ ദാസിനെ ജാമ്യത്തിൽവിട്ടതിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് വിവേചന വിരുദ്ധ വിദ്യാർഥി സംഘടന (എസ്എഡി) .
ചിൻമയ് ദാസിന്റെ റിമാൻഡുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട അഭിഭാഷകൻ സൈഫുൾ ഇസ്ലാം അലിഫിന് നീതി ലഭിക്കണമെന്ന് പ്രസ്ഥാനം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ സമ്മർദത്തിനു വഴങ്ങിയാണ് ചിന്മയ് ദാസിന് ജാമ്യം നൽകിയതെന്ന് എസ്എഡി നേതാവ് ഹസ്നത്ത് അബ്ദുള്ള ആരോപിച്ചു.