സിസ്റ്റൈൻ ചാപ്പലിൽ ചിമ്മിനി സ്ഥാപിച്ചു
Saturday, May 3, 2025 3:43 AM IST
വത്തിക്കാൻ സിറ്റി: മാർപാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിനു മുന്നോടിയായി വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ ചിമ്മിനി സ്ഥാപിച്ചു. വത്തിക്കാൻ ഫയർ ഫൈറ്റേഴ്സ് ആണ് ചിമ്മിനി സ്ഥാപിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നു.
അതീവരഹസ്യമായി നടക്കുന്ന കോൺക്ലേവിൽ മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടാൽ പുറത്തറിയിക്കുന്നത് സിസ്റ്റൈൻ ചാപ്പലിനു മുകളിലുള്ള ചിമ്മിനിയിൽനിന്ന് ഉയരുന്ന പുകയാണ്.
മാർപാപ്പയെ തെരഞ്ഞെടുത്താൽ വെളുത്ത പുകയും തീരുമാനം ആയില്ലെങ്കിൽ കറുത്ത പുകയും ഉയരും. കറുത്ത പുകയ്ക്ക് ബാലറ്റുകൾ പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്ത്രാസിൻ, സൾഫർ എന്നിവ ചേർത്ത് കത്തിക്കും.
മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടാൽ ബാലറ്റുകൾ പൊട്ടാസ്യം ക്ലോറേറ്റ്, ലാക്ടോസ, ക്ലോറോഫോം സൾഫർ എന്നിവ ചേർത്ത് കത്തിക്കും.