ഗ്രീസിൽ സ്ഫോടനം; വനിത കൊല്ലപ്പെട്ടു
Sunday, May 4, 2025 12:19 AM IST
ആഥൻസ്: വടക്കൻ ഗ്രീസിലെ തെസലോനിക്കി നഗരത്തിലുണ്ടായ സ്ഫോടനത്തിൽ മുപ്പത്തെട്ടുകാരി മരിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.
ബോംബ് ബാങ്ക് എടിഎമ്മിൽ സ്ഥാപിക്കാനായിരുന്നു വനിതയുടെ പദ്ധതിയെന്ന് പോലീസ് പറഞ്ഞു. ഇതിനിടെ അബദ്ധത്തിൽ പൊട്ടത്തെറിക്കുകയായിരുന്നു.