യുഎസിൽ മേയ്ദിന റാലികൾ ട്രംപ് വിരുദ്ധ പ്രകടനങ്ങളായി
Saturday, May 3, 2025 1:32 AM IST
വാഷിംഗ്ടൺ ഡിസി: മേയ് ദിനത്തിൽ അമേരിക്കയിൽ നടന്ന പല റാലികളും പ്രസിഡന്റ് ട്രംപിന്റെ നയങ്ങളെ വിമർശിക്കുന്നതായിരുന്നു. അഭിഭാഷകർ, അധ്യാപകർ, ഗവൺമെന്റ് ജീവനക്കാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരടക്കം പതിനായിരങ്ങളാണു മാർച്ച് ചെയ്തത്.
ഇരുനൂറിലധികം തൊഴിലാളി സംഘടനകളുടെ സഖ്യം, അഭിഭാഷക സംഘടകൾ, കുടിയേക്കാർക്കായി പോരാടുന്ന സംഘടനകൾ തുടങ്ങിയവ ചേർന്ന് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വൻ റാലി നടത്തി. ട്രംപ് ഭരണകൂടം എൽ സാൽവദോറിലെ തടവറയിലേക്കു നാടുകടത്തിയ കിൽമർ ഗാർസിയയുടെ ഭാര്യ വാസ്ക്വസ് സൂര റാലിയെ അഭിസംബോധന ചെയ്തു.
ബോസ്റ്റൺ, ഫിലാഡെൽഫിയ, ഐഡഹോ, ലോസ് ആഞ്ചലസ്, ഡെൻവർ, ഫീനിക്സ് തുടങ്ങിയ നഗരങ്ങളിലും വൻ പ്രകടനങ്ങളുണ്ടായി.
ഫിലാഡെൽഫിയ റാലിയെ ഡെമോക്രാറ്റിക് നേതാവ് ബേർണി സാൻഡേഴ്സ് അഭിസംബോധന ചെയ്തു.