സിറിയൻ പ്രസിഡന്റിന്റെ വസതിക്കു സമീപം ഇസ്രേലി ആക്രമണം
Saturday, May 3, 2025 1:32 AM IST
ടെൽ അവീവ്: സിറിയൻ ഭരണാധികാരി അഹമ്മദ് അൽ ഷാരയുടെ ഡമാസ്കസിലെ ഔദ്യോഗിക വസതിക്കു സമീപം ഇസ്രേലി വ്യോമാക്രണം. കഴിഞ്ഞ ദിവസങ്ങളിൽ സിറിയയിലെ ഡ്രൂസ് ന്യൂനപക്ഷ വിഭാഗം ആക്രമിക്കപ്പെട്ടതിനു മറുപടിയാണിതെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
സിറിയയിലെ പ്രസിഡൻഷ്യൽ പാലസിനു നൂറു മീറ്റർ അടുത്താണ് ആക്രമണം നടന്നതെന്നു സൂചനയുണ്ട്. ആളപായമുള്ളതായി റിപ്പോർട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ഡമാസ്കസിനടുത്ത പ്രദേശങ്ങളിൽ സുന്നി സായുധ സംഘങ്ങൾ നടത്തിയ ആക്രമണങ്ങളിൽ ഡസൻകണക്കിനു ഡ്രൂസുകൾ കൊല്ലപ്പെട്ടിരുന്നു. ഡ്രൂസ് നേതാവ് പ്രവാചകനെ അപമാനിക്കുന്നു എന്നാരോപിക്കപ്പെടുന്ന ഓഡിയോ ക്ലിപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം.