ലോകത്തെ ഏറ്റവും പ്രായമുള്ള വനിതാ സിസ്റ്റർ ഇനാ അന്തരിച്ചു
Saturday, May 3, 2025 3:26 AM IST
സാവോ പോളോ: ലോകത്തെ പ്രായമുള്ള വനിതയും കന്യാസ്ത്രീയുമായ ഇനാ കാനബറോ ലൂക്കാസ് അന്തരിച്ചു. ബ്രസീൽ സ്വദേശിനിയായ സിസ്റ്ററിന് 116 വയസായിരുന്നു. 1908 മേയ് 27നാണ് സിസ്റ്റർ ഇനാ ജനിച്ചത്.
സിസ്റ്റർ ഇനായുടെ മരണത്തോടെ ഇംഗ്ലീഷുകാരി ഇഥേൽ കാട്ടർഹാമാണ് ലോകത്തെ ഏറ്റവും പ്രായമുള്ള വനിത. 115 വയസുള്ള കാട്ടർഹാം 1909 ഓഗസ്റ്റ് 21നാണു ജനിച്ചത്.