ഗാസ സഹായ കപ്പലിനു നേർക്ക് ഡ്രോൺ ആക്രമണം
Saturday, May 3, 2025 1:32 AM IST
ലണ്ടൻ: ഗാസയിലേക്കു സഹായവസ്തുക്കളുമായി പുറപ്പെടാനൊരുങ്ങിയ കപ്പലിനു നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഫ്രീഡം ഫ്ലോട്ടില്ല സംഘടനയുടെ കോൺഷ്യസ് എന്ന കപ്പലിൽ ഡ്രോൺ പതിച്ച് തീപിടിത്തമുണ്ടായി.
മാൾട്ടയ്ക്കു സമീപം അന്താരാഷ്ട്ര സമുദ്രമേഖലയിൽവച്ചായിരുന്നു ആക്രമണം. കപ്പലിലെ 12 ജീവനക്കാരും നാലു സിവിലിയന്മാരും സുരക്ഷിതരാണ്. ആക്രമണത്തിനു പിന്നിൽ ഇസ്രയേലാണെന്നു സംഘടന ആരോപിച്ചു.
അതേസമയം, ഇതിനു തെളിവു നല്കാൻ സംഘടനയ്ക്കു കഴിഞ്ഞിട്ടില്ല. പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബെർഗ് അടക്കമുള്ളവരുമായി ഗാസയിലേക്കു പുറപ്പെടുനൊരുങ്ങവേയാണ് ആക്രമണം ഉണ്ടായതെന്നു സംഘടന പറഞ്ഞു.