x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​റു​പു​ഷ്പ​ത്തി​ന്‍റെ വ​ലി​യ വി​ജ​യ​ഗാ​ഥ​ന

കെ.​യു. ഗോ​പ​കു​മാ​ർ
Published: May 21, 2026 02:48 PM IST | Updated: May 21, 2026 02:53 PM IST

ആ​ല​പ്പു​ഴ ക​ല​വൂ​രി​ലെ ലി​റ്റി​ൽ ഫ്ള​വ​ർ ന​ഴ്സ​റി​ക്ക് പ​റ​യാ​നു​ള്ള​ത് വ​ലി​യ സു​ഗ​ന്ധ​ക​ഥ​ക​ളാ​ണ്. ചെ​റു​പു​ഷ്പ​ത്തി​ന്‍റെ പേ​രി​ൽ തു​ട​ങ്ങി​യ ന​ഴ്സ​റി ക​ർ​ഷ​ക​രു​ടെ​യും കൃ​ഷി​പ്രേ​മി​ക​ളു​ടെ​യും വി​ശ്വാ​സ​മാ​ർ​ജി​ച്ച് മു​ന്നേ​റു​ക​യാ​ണ്.

അ​ല​ങ്കാ​ര​ച്ചെ​ടി​ക​ൾ, കാ​ർ​ഷി​ക ഗ്ര​ന്ഥാ​ല​യം, ഔ​ഷ​ധ സ​സ്യ​ങ്ങ​ൾ, പ​ഴ​വ​ർ​ഗ തൈ​ക​ൾ, ന​ക്ഷ​ത്ര വ​നം, കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്കു ക​ട​ന്നു വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള പ്ര​മോ​ഷ​ൻ ക്ലാ​സ് എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​ങ്ങ​ളാ​യ സേ​വ​ന​ങ്ങ​ൾ ഇ​വി​ടെ​നി​ന്നും ല​ഭി​ക്കും.

ആ​ന്പ​ൽ ക​ണ്ട​ത്തി​ൽ സു​നി​ലാ​ണ് ലി​റ്റി​ൽ ഫ്ള​വ​ർ ന​ഴ്സ​റി​യു​ടെ സാ​ര​ഥി. വ​ളം-​കീ​ട​നാ​ശി​നി ഉ​പ​യോ​ഗം എ​ന്നി​വ​യ്ക്കാ​യി പ്ര​ത്യേ​ക സെ​ഷ​നും 85 സെ​ന്‍റി​ലെ ന​ഴ്സ​റി​യി​ലു​ണ്ട്. ന​ഴ്സ​റി​യി​ൽ എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​വി​ടു​ത്തെ വൃ​ക്ഷ​ങ്ങ​ളി​ലെ ഫ​ല​ങ്ങ​ൾ കി​ളി​ക​ൾ​ക്കും അ​ണ്ണാ​നും ന​ൽ​കാ​നു​ള്ള പ്ര​ത്യേ​ക വ​ന​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പി​താ​വ് പി.​സി. വ​ർ​ഗീ​സി​ന്‍റെ മ​ര​ണ​ശേ​ഷാ​ണ് സു​നി​ൽ ന​ഴ്സ​റി​യു​ടെ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്.

ഔ​ഷ​ധോ​ദ്യാ​നം

350 ഇ​നം ഔ​​ഷ​ധ സ​സ്യ​ങ്ങ​ളു​മാ​യി ഒൗ​ഷ​ധോ​ദ്യാ​നം ന​ഴ്സ​റി​യി​ൽ എ​ത്തു​ന്ന​വ​രു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കും. പു​രാ​ണ​ങ്ങ​ളി​ൽ ഉ​ള്ള വി​വി​ധ വൃ​ക്ഷ​ങ്ങ​ൾ, ഒ​ലി​വ് മ​രം, മ​ധു​ര തു​ള​സി എ​ന്ന​റി​യ​പ്പെ​ടു​ന്ന സ്റ്റീ​വി​യ, ന​ക്ഷ​ത്ര വൃ​ക്ഷ​ങ്ങ​ൾ, ദ​ശ​മൂ​ലം, ദ​ശ​പു​ഷ്പം, നാ​ൽ​പാ​മ​ര​ങ്ങ​ൾ, ത്രി​ഫ​ല, സോ​മ​ല​ത തു​ട​ങ്ങി​യ​വ​യെ​ല്ലാം ഔ​​ഷ​ധോ​ദ്യാ​ന​ത്തി​ലെ അ​പൂ​ർ​വ കാ​ഴ്ച​ക​ളാ​ണ്.

പൂ​ച്ച​പ്പ​ഴം, തൊ​ണ്ടി​പ്പ​ഴം തു​ട​ങ്ങി​യ പ​ഴ​യ​കാ​ല ഫ​ല​വൃ​ക്ഷ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. എ​ക്സോ​ടി​ക് ഫ്രൂ​ട്ടു​ക​ളാ​യ റം​ബു​ട്ടാ​ൻ, മി​റ​ക്കി​ൾ, മം​ഗോ​സ്റ്റി​ൻ, ഡ്രാ​ഗ​ണ്‍ എ​ന്നി​വ​യു​ടെ തൈ​ക​ളും ഇ​വി​ടെ ല​ഭി​ക്കും. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ എ​ല്ലാം കൃ​ഷി​കാ​ര്യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലു​ണ്ട്.

ചാ​ണ​കം, കോ​ഴി​വ​ളം, ഗോ​മൂ​ത്രം എ​ന്നി​വ​യും ല​ഭ്യ​മാ​ണ്. റോ​സ് ബു​ഷ്, ഭ​ഗീ​നി​യ, ബൊ​ഗെ​ൻ​വി​ല്ല തു​ട​ങ്ങി അ​ല​ങ്കാ​ര ചെ​ടി​ക​ളു​ടെ വ​ലി​യൊ​രു ശേ​ഖ​ര​വും ന​ഴ്സ​റി​യി​ലു​ണ്ട്.

കാ​ർ​ഷി​ക ലൈ​ബ്ര​റി

ന​ഴ്സ​റി​യു​ടെ ഓ​ഫീ​സി​നു പി​ന്നി​ലാ​യി വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​നാ​ൽ മ​നോ​ഹ​ര​മാ​ക്കി​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലാ​ണ് ലൈ​ബ്ര​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം 6.30 വ​രെ ആ​ർ​ക്കും ഇ​വി​ടെ എ​ത്തി പു​സ്ത​ക​ങ്ങ​ളും ആ​നു​കാ​ലി​ക​ങ്ങ​ളും വാ​യി​ക്കാം.

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും പു​സ്ത​ക​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ആ​യി​ര​ത്തി​ല​ധി​കം പു​സ്ക​ങ്ങ​ൾ ലൈ​ബ്ര​റി​യി​ൽ ഉ​ണ്ട്. വി​ദ​ഗ്ധ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​ര​ണ​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തു​ത​രും.

കൃ​ഷി​യി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം

ബി​എ​സ്‌​സി അ​ഗ്രി​ക​ൾ​ച്ച​ർ, വി​എ​ച്ച്എ​സ്ഇ, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​ത മു​ത​ൽ വി​ള​വെ​ടു​പ്പു വ​രെ 10 ദി​വ​സ​ത്തെ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു​ണ്ട്. കാ​ർ​ഷി​ക പ​ഠ​ന ഗ്രൂ​പ്പു​ക​ൾ​ക്കും പ​രി​ശീ​ല​നം ന​ൽ​കി​വ​രു​ന്നു.

ല​യ​റിം​ഗ്, ഗ്രാ​ഫ്റ്റിം​ഗ്, ബ​ഡിം​ഗ്, പ​ച്ച​ക്ക​റി വ​ള​ർ​ത്ത​ൽ എ​ന്നി​വ​യി​ൽ പ്ര​ത്യേ​കം പ​രി​ശീ​ല​ന​മു​ണ്ട്. ഒ​രാ​ഴ്ച​യി​ൽ 10 പേ​ർ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ക. തെ​ങ്ങി​ൻ യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു ക​യ​റു​ന്ന​തി​നു​വ​രെ പ​രി​ശീ​ലി​പ്പി​ച്ചാ​ണു കോ​ഴ്സ് അ​വ​സാ​നി​ക്കു​ന്ന​ത്.

 

K-Rail Survey

ബേ​ക്ക​റി​യി​ൽ​നി​ന്നു ന​ഴ്സ​റി​യി​ലേ​ക്ക്

ആ​ല​പ്പു​ഴ​യ്ക്കും ചേ​ർ​ത്ത​ല​യ്ക്കും ഇ​ട​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഒ​രേ​യൊ​രു ബേ​ക്ക​റി, ലി​റ്റി​ൽ ഫ്ള​വ​ർ (ബോ​ർ​മ ബേ​ക്ക​റി) പി.​സി. വ​ർ​ഗീ​സി​ന്‍റെ പി​താ​വാ​ണ് സ്ഥാ​പി​ച്ച​ത്. പി​താ​വി​നൊ​പ്പം ബേ​ക്ക​റി​യി​ൽ കൂ​ടി​യ വ​ർ​ഗീ​സ് പി​ന്നീ​ട്, അ​ഗ്രി​ക​ൾ​ച്ച​ർ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

അ​ഗ്രി​ക​ൾ​ച്ച​റ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​റാ​യി സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക​യ​റി​യ ഇ​ദ്ദേ​ഹം ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ളി​ലൂ​ടെ പേ​രെ​ടു​ത്തു. മ​ങ്കൊ​ന്പ് നെ​ല്ല് ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ റി​സ​ർ​ച്ച് ഓ​ഫീ​സ​റാ​യ വ​ർ​ഗീ​സ് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി.

വ​ർ​ഗീ​സി​ന്‍റെ പേ​രി​ൽ കാ​ർ​ഷി​ക അ​വാ​ർ​ഡും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും ആ​ല​പ്പു​ഴ​യി​ലും മാ​രാ​രി​ക്കു​ള​ത്തും ഇ​പ്പോ​ഴും ന​ട​ത്തി​വ​രു​ന്നു. 2005ൽ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ ന​ഴ്സ​റി മാ​നേ​ജ്മെ​ന്‍റി​ൽ പി.​ജി. ഡി​പ്ലോ​മ നേ​ടി​യ സു​നി​ൽ പൊ​ന്നി​ട്ടു​ശ്ശേ​രി കാ​ർ​ഷി​ക കൂ​ട്ടാ​യ​യ്മ​യി​ൽ സ​ജീ​വ​മാ​ണ്.

കു​ട്ട​നാ​ട് വി​ക​സ​ന കാ​ർ​ഷി​ക സ​മി​തി​യു​മാ​യി ചേ​ർ​ന്ന് നെ​ൽ​കൃ​ഷി വി​ക​സ​ന​വും ഒ​രു​ല​ക്ഷം യു​വാ​ക്ക​ളു​ടെ തൊ​ഴി​ൽ​ദാ​ന പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന് ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വും ചെ​യ്തു​വ​രു​ന്നു.

തൈ​ക​ൾ വി​ൽ​ക്കുമ്പോ​ൾ യ​ഥാ​ർ​ത്ഥ​മാ​യ​വ മാ​ത്ര​മേ വി​ൽ​ക്കാ​വൂ എ​ന്ന പി​താ​വി​ന്‍റെ വാ​ക്കി​ൽ അ​ടി​യു​റ​ച്ചാ​ണ് ലി​റ്റി​ൽ ഫ്ള​വ​ർ ന​ഴ്സ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് സു​നി​ൽ പ​റ​ഞ്ഞു. ചെ​റു​പു​ഷ്പ​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യി ഒ​ട്ടേ​റെ കാ​ഴ്ച​ക​ളും അ​നു​ഭ​വ​ങ്ങ​ളും ഉ​ണ്ട്. ക്ലാ​സു​ക​ളും ഫാ​മി​ലെ ജോ​ലി​ക​ളു​മാ​യി സു​നി​ൽ തി​ര​ക്കി​ലാ​ണ്.

എ​ങ്കി​ലും കൃ​ഷി സം​ബ​ന്ധി​യാ​യി സം​ശ​യ​മു​ണ്ടെ​ങ്കി​ൽ വാ​ട്സ്ആ​പ്പ് ന​ന്പ​റി​ൽ ഒ​രു മെ​സേ​ജ് ഇ​ടൂ. അ​ദ്ദേ​ഹം സ​മ​യം പോ​ലെ തി​രി​ച്ചു വി​ളി​ക്കും.

ഫോ​ണ്‍: 934930 4500

Tags : Agriculture Karshakan

Recent News

Corehub Up