x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ്ണി​മ​ത്ത​നി​ലൂ​ടെ വി​ജ​യം​വ​രി​ച്ച യു​വ​ടെ​ക്കി

ജോ​യ​ൽ നെ​ല്ലി​ക്കു​ന്നേ​ൽ
Published: April 27, 2026 12:45 PM IST | Updated: April 27, 2026 12:45 PM IST

ഐ​ടി മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യുമ്പോഴും ക​ത്തു​ന്ന സൂ​ര്യ​നു കീ​ഴി​ലെ കൃ​ഷി​യി​ട​ത്തെ​യും ക​ർ​ഷ​ക​രെ​യും മ​റ​ക്കാ​തെ, കി​ട്ടു​ന്ന സ​മ​യ​മൊ​ക്കെ മ​ണ്ണി​ൽ പൊ​ന്നു​മ​ത്ത​ൻ വി​ള​യി​ക്കു​ക​യാ​ണ് മൂ​വാ​റ്റു​പു​ഴ ആ​യ​വ​ന ഉ​പ്പൂ​ട്ടു​ങ്ക​ൽ ഷോ​ണ്‍ ജോ​ഷി.

പ​ച്ച​ക്ക​റി കൃ​ഷി​ക്കു ന​ൽ​കു​ന്ന സാ​ധാ​ര​ണ പ​രി​ച​ര​ണ​വും അ​ൽ​പം ശ്ര​ദ്ധ​യും ന​ൽ​കി ത​ണ്ണി​മ​ത്ത​ൻ കൃ​ഷി വി​ജ​യി​പ്പി​ക്കാ​നാ​വു​മെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ് ഈ ​യു​വ ക​ർ​ഷ​ക​ൻ. വേ​ന​ൽ വി​ള​യാ​യി പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ത​ണ്ണി​മ​ത്ത​ൻ കൃ​ഷി പ​രീ​ക്ഷി​ച്ചാ​ലോ എ​ന്ന ഒ​രു തോ​ന്ന​ൽ ഷോ​ണി​നു​ണ്ടാ​വു​ന്ന​ത്.

പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ൽ നോ​ക്കി​യ ത​ണ്ണി​മ​ത്ത​ൻ എ​ന്ന വേ​ന​ൽ​ക്കാ​ല കൃ​ഷി ഇ​പ്പോ​ൾ വി​ജ​യ​ക​ര​മാ​യി നാ​ലു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ്. പ​ര​മാ​വ​ധി ന​ന​വു നി​ൽ​ക്കു​ന്ന എ​ന്നാ​ൽ, വെ​യി​ൽ ല​ഭി​ക്കു​ന്ന മ​ണ്ണാ​ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മെ​ന്ന് ഷോ​ണ്‍ പ​റ​ഞ്ഞു.

നെ​ൽ​പ്പാ​ടം പോ​ലെ​യു​ള്ള താ​ഴ്ന്ന, നി​ര​പ്പാ​യ കൃ​ഷി​യി​ടം പ​രി​പാ​ല​നം എ​ളു​പ്പ​മാ​ക്കും. ഉ​യ​ർ​ന്ന് അ​ല്പം ചെ​രി​വു​ള്ള പ്ര​ത​ല​ത്തി​ലാ​ണ് ഷോ​ണ്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. കൃ​ഷി ആ​ണ്ടു​വ​ട്ടം തു​ട​ർ​ച്ച​യാ​യി ചെ​യ്യാ​ൻ പ​ദ്ധ​തി​യു​ള്ള​തി​നാ​ൽ കൃ​ഷി​യി​ടം മു​ഴു​വ​ൻ പൈ​പ്പു സ്ഥാ​പി​ച്ച് ഡ്രി​പ്പ് ഇ​റി​ഗേ​ഷ​നി​ലൂ​ടെ​യാ​ണ് ത​ണ്ണി​മ​ത്ത​ന് ജ​ല​സേ​ച​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

 

K-Rail Survey

ഇ​ഞ്ചി, മ​ഞ്ഞ​ൾ, കൂ​ർ​ക്ക, മ​ധു​ര​ക്കി​ഴ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ​ക്ക് ത​ടം എ​ടു​ക്കു​ന്ന പോ​ലെ​യാ​ണ് ത​ണ്ണി മ​ത്ത​ൻ കൃ​ഷി​ക്കും നി​ല​മൊ​രു​ക്കേ​ണ്ട​ത്. ഇ​ള​ക്കി​യ മ​ണ്ണി​ന്‍റെ അ​മ്ല​ത്വം സ​മീ​കൃ​ത​മാ​ക്കാ​ൻ ഡോ​ളോ​മൈ​റ്റ് ചേ​ർ​ക്കും. പ​ച്ചി​ല​വ​ളം, കാ​ലി​വ​ളം ഉ​ൾ​പ്പെ​ടെ അ​ടി​വ​ള​മാ​യി ഇ​ടും. ഇ​തി​നു മു​ക​ളി​ലൂ​ടെ​യാ​ണ് പൈ​പ്പു സ്ഥാ​പി​ച്ച് ജ​ല​സേ​ച​നം ഒ​രു​ക്കു​ന്ന​ത്.

പു​ല്ലും പാ​ഴ്ചെ​ടി​ക​ളും വ​ള​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ മ​ൾ​ച്ചിം​ഗ് ഷീ​റ്റ് പു​ത​യി​ട്ട് നി​ശ്ചി​ത അ​ക​ല​ത്തി​ലു​ള്ള ചെ​റു​കു​ഴി​ക​ളി​ലാ​ണ് വി​ത്തി​ടു​ന്ന​ത്. വി​ത്തി​ട്ടാ​ൽ 90-100 ദി​വ​സ​ത്തി​ന​കം വി​ള​വെ​ടു​ക്കാം. അ​ഞ്ചാം ദി​വ​സം മു​ള​പൊ​ട്ടി ഇ​ല വി​രി​യാ​ൻ തു​ട​ങ്ങും.

പൂ​വി​രി​യും വ​രെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലും അ​തി​നു​ശേ​ഷം ദി​വ​സേ​ന​യും ന​ന കൊ​ടു​ക്ക​ണം. ര​ണ്ടാ​ഴ്ച​തോ​റും പ​ച്ച​ക്ക​റി കൃ​ഷി​ക്കു​ള്ള മൈ​ക്രോ ന്യൂ​ട്രി​യ​ന്‍റ്സ് വ​ളം ചെ​യ്യും. പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ പ​തി​വു പോ​ലെ ത​ന്നെ പു​ഴു​ശ​ല്യം ത​ണ്ണി​മ​ത്ത​ൻ ഇ​ല​ക​ളേ​യും ബാ​ധി​ക്കാ​റു​ണ്ടെ​ങ്കി​ലും ത​ണ്ടി​നും ത​ണ്ണി​മ​ത്ത​നും കാ​ര്യ​മാ​യ ഉ​പ​ദ്ര​വം ഉ​ണ്ടാ​ക്കാ​തെ സാ​ധാ​ര​ണ മ​രു​ന്നു പ്ര​യോ​ഗ​ത്തി​ൽ ത​ന്നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കാ​റു​ണ്ട്.

പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നാ​ണ് മി​ക​ച്ച​യി​നം വി​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ര​ണ്ടേ​ക്ക​ർ കൃ​ഷി​ക്ക് ഏ​ക​ദേ​ശം 250 ഗ്രാം ​വി​ത്തു മ​തി. ഏ​ക​ദേ​ശം നൂ​റു ദി​വ​സം ക​ണ​ക്കാ​ക്കി ന​വം​ബ​ർ, മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു ത​വ​ണ സീ​സ​ണ​ലാ​യി കൃ​ഷി ചെ​യ്യാം.

 

K-Rail Survey

തു​ട​ർ​ന്ന് ത​ടം അ​തേ​പോ​ലെ നി​ല​നി​ർ​ത്തി​യു​ള്ള ഇ​ത​ര കൃ​ഷി​ക​ളും ചെ​യ്യാം. വീ​ണ്ടു​മെ​ത്തു​ന്ന ന​വം​ബ​റി​ൽ ത​ട​മൊ​രു​ക്കി ത​ണ്ണി മ​ത്ത​ൻ കൃ​ഷി ആ​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്. ഒ​ന്പ​തു കി​ലോ വ​രെ തൂ​ക്ക​മു​ള്ള ത​ണ്ണി മ​ത്ത​ൻ ഷോ​ണി​നു ല​ഭി​ച്ചു.

കാ​ലാ​വ​സ്ഥ​ക്ക് അ​നു​കൂ​ല​മാ​യി അ​ത​തു സ​മ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​രു​ള്ള കൃ​ഷി​ക​ൾ ചെ​യ്താ​ൽ ലാ​ഭ​ക​ര​മാ​ക്കാ​മെ​ന്ന് അ​വി​വാ​ഹി​ത​നാ​യ ഈ ​ടെ​ക്കി പ​റ​യു​ന്നു.

റി​ട്ട. എ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ പി​താ​വ് ജോ​ഷി ജോ​ർ​ജ്, ന​ഴ്സാ​യി ജോ​ലി ചെ​യ്തി​രു​ന്ന മാ​താ​വ് സോ​ളി എ​ന്നി​വ​രും ഷോ​ണി​ന്‍റെ കാ​ർ​ഷി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഒ​പ്പ​മു​ണ്ട്. ജെ​ഫ്രി, അ​ല​ൻ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ.

ഫോ​ണ്‍: 9746686416

Tags : Agriculture Karshakan Shawn Joshy

Recent News

Corehub Up