x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് കു​ക്കുമ്പ​ർ നിസാരക്കാരനല്ല, കാരണം


Published: March 16, 2026 03:04 PM IST | Updated: March 17, 2026 02:09 PM IST

മൂ​ന്ന് ത​ര​ത്തി​ലു​ള്ള സ​ലാ​ഡ് കു​ക്കുമ്പറാ​ണ് ഹ​രി​ത​ഗൃ​ഹ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യും കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്. 1. അ​മേ​രി​ക്ക​ൻ സ്ലൈ​സ​ർ, 2. ജാ​പ്പ​നീ​സ് കു​ക്കു​മ്പ​ർ, 3. ഇം​ഗ്ലീ​ഷ് കു​ക്കുമ്പ​ർ. ഇ​വ​യി​ൽ ഇം​ഗ്ലീ​ഷ് കു​ക്കുമ്പ​റാ​ണ് കൂ​ടു​ത​ലാ​യി ന​മ്മു​ടെ ഹ​രി​ത​ഗൃ​ഹ​ങ്ങ​ളി​ൽ കൃ​ഷി ചെ​യ്തു​വ​രു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ഹ​രി​ത​ഗൃ​ഹ​ങ്ങ​ളി​ൽ വ​ള​രു​ന്ന ഇം​ഗ്ലീ​ഷ് കു​ക്കു​മ്പ​റി​ന് ശ​രാ​ശ​രി 150-200 ഗ്രാം ​ഭാ​ര​വും 20-25 സെ​മീ നീ​ള​വു​മാ​ണു​ള്ള​ത്. ഈ ​ഇ​ന​ത്തി​ൽ പെ​ട്ട സ​ലാ​ഡ് കു​ക്കു​മ്പറി​ൽ ചെ​റി​യ വ​ലു​പ്പ​ത്തി​ലു​ള്ള വ​ള​രെ കു​റ​ച്ച് വി​ത്തു​ക​ളെ ഉ​ള്ളൂ.

അ​തി​നാ​ൽ ഇ​തി​നെ വി​ത്തി​ല്ലാ​ത്ത സ​ലാ​ഡ് കു​ക്കു​മ്പ​ർ (Seedless cucumber) എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ത് വ​ള​രെ എ​ളു​പ്പ​ത്തി​ൽ ദ​ഹി​ക്കു​ന്നു.

ദീ​പ്ത​മാ​യ പ​ച്ച​ക്ക​ള​റി​ലു​ള്ള​തും വ​ള​രെ മൃ​ദു​വാ​യ​തും ജ​ലാം​ശം ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള​തു​മാ​യ ഈ ​ഫ​ല​ങ്ങ​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല സ്വീ​കാ​ര്യ​ത​യു​ണ്ട്.

സാ​ധാ​ര​ണ പു​റ​ത്തു കൃ​ഷി​ചെ​യ്യു​ന്ന​തും ക​ട​ക​ളി​ൽ ല​ഭി​ക്കു​ന്ന​തു​മാ​യ സ​ലാ​ഡ് കു​ക്കു​മ്പ​റി​നെ അ​പേ​ക്ഷി​ച്ച് ഇ​വ വ​ള​രെ സ്വാ​ദി​ഷ്ഠ​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​ണ്. സാ​ധാ​ര​ണ സ​ലാ​ഡ് കു​ക്കു​ന്പ​റി​ന്‍റെ തൊ​ലി ഉ​രി​ഞ്ഞു ക​ള​ഞ്ഞ​തി​നു​ശേ​ഷം മാ​ത്ര​മേ ക​ഴി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​റു​ള്ളൂ.

എ​ന്നാ​ൽ, ഇം​ഗ്ലീ​ഷ് കു​ക്കു​മ്പ​ർ തൊ​ലി ക​ള​യാ​തെ ത​ന്നെ ക​ഴി​ക്കാ​ൻ ക​ഴി​യും. ഇ​ത് വി​റ്റാ​മി​ൻ ഇ​യു​ടെ ഒ​രു ക​ല​വ​റ​യാ​ണ്. ഇ​തി​ൽ വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ക​ലോ​റി അ​ട​ങ്ങി​യി​ട്ടു​ള്ളൂ. ഇ​തി​നു പു​റ​മേ താ​ഴെ പ​റ​യു​ന്ന സ​വി​ശേ​ഷ​ത​ക​ൾ കൂ​ടി​യു​ണ്ട്.

സ​ലാ​ഡ് കു​ക്കു​മ്പ​ർ വ​ള​രെ വേ​ഗ​ത്തി​ൽ വ​ള​രു​ന്നു. ഇ​തി​ന്‍റെ ജീ​വി​ത​ദൈ​ർ​ഘ്യം മൂ​ന്ന​ര മാ​സ​മേ വ​രൂ. അ​തി​നാ​ൽ ഹ​രി​ത​ഗൃ​ഹ​ത്തി​ൽ ഒ​രു വ​ർ​ഷം മൂ​ന്ന് വി​ള​വ് എ​ടു​ക്കാ​നാ​കും.

വ​ള​രെ ആ​സൂ​ത്ര​ണ​ത്തോ​ടെ നാ​ലു വി​ള​വ​രെ എ​ടു​ക്കു​ന്ന ക​ർ​ഷ​ക​രു​ണ്ട്. ആ​ദ്യ​ത്തെ വി​ള ന​വം​ബ​റി​ൽ ഇ​ട്ടാ​ൽ അ​ടു​ത്ത വി​ള ഏ​പ്രി​ലി​ലും മൂ​ന്നാ​മ​ത്തെ വി​ള ഓ​ഗ​സ്റ്റി​ലും ഇ​ടാ​ൻ ക​ഴി​യും. എ​ന്നാ​ൽ, ര​ണ്ട് വി​ള ഇ​റ​ക്കി​യ​ശേ​ഷം വേ​റെ വി​ള ഇ​റ​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

സ​ലാ​ഡ് കു​ക്കു​ന്പ​ർ കൃ​ഷി ചെ​യ്യു​മ്പോ​ൾ ഹ​രി​ത​ഗൃ​ഹ​ത്തി​ൽ ന​ല്ല വി​ള​വ് ത​രു​ന്ന​തും ന​ല്ല ഗു​ണ​മേന്മയും സ്വീ​കാ​ര്യ​ത ഉ​ള്ള​തു​മാ​യ ഇ​നം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഗൈ​നോ​സി​യ​സ്, പാ​ർ​ത്ത​നോ​കാ​ർ​പി​ക് എ​ഫ് 1 ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളാ​ണ് പോ​ളി​ഹൗ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

ഇ​വ ന​ല്ല ക​രു​ത്തോ​ടെ വ​ള​രു​ന്നു. ഇ​വ രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​വു​ള്ള​വ​യും ന​ല്ല സ്വാ​ദി​ഷ്ട​വും ഗു​ണ​മേ​ന്മ​യു​ള്ള​തു​മാ​യ ഫ​ല​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

Powdery mildew വി​നെ​തി​രെ​യും കു​ക്കു​മ്പ​ർ മൊ​സൈ​ക്കി​നെ​തി​രെ​യും വാ​ട്ട​ർ മെ​ല​ൻ​മോ​സൈ​ക്കി​നെ​തി​രെ​യും പ്ര​തി​രോ​ധ​ശ​ക്തി​യു​ള്ള ഹൈ​ബ്രി​ഡ് ഇ​ന​ങ്ങ​ളാ​ണ് മി​ക്ക​വാ​റും ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​ത്.

താ​ഴ്ന്ന താ​പ​നി​ല​യും ആ​വ​ശ്യ​ത്തി​നു പ്ര​കാ​ശ​മി​ല്ലാ​ത്ത ഒ​രു അ​വ​സ്ഥ​യു​മാ​ണെ​ങ്കി​ൽ ചി​ല​പ്പോ​ൾ ആ​ണ്‍​പൂ​ക്ക​ൾ ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്. ആ​ണ്‍​പൂ​വി​ൽ നി​ന്നും പ​രാ​ഗം പെ​ണ്‍​പൂ​വി​ൽ വീ​ഴാ​നി​ട​യാ​യാ​ൽ വി​ത്തു​ണ്ടാ​കാ​നും കാ​യു​ടെ ആ​കൃ​തി ശ​രി​യാ​യ രീ​തി​യി​ല​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്യും.

ചി​ല​പ്പോ​ൾ കാ​യ്ക്ക് ക​യ്പു​ര​സം ഉ​ണ്ടാ​കാ​റു​മു​ണ്ട്. ആ​ണ്‍​പൂ​വ് ക​ണ്ടാ​ൽ അ​പ്പോ​ൾ ത​ന്നെ അ​വ പി​ഴു​തെ​ടു​ത്ത് ക​ള​യേ​ണ്ട​താ​ണ്. ന​ല്ല നീ​ർ​വാ​ർ​ച്ച​യു​ള്ള​തും പി.​എ​ച്ച് മൂ​ല്യം 5.5നും 6.8​നും ഇ​ട​ക്കു​ള്ള​തും അ​ണു​വി​മു​ക്ത​മാ​ക്കി​യ​തു​മാ​യ മ​ണ്ണാ​ണ് കു​ക്കു​മ്പർ കൃ​ഷി ചെ​യ്യു​ന്ന​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ​ത്.

കു​ക്കുമ്പ​റി​ന്‍റെ തൈ​ക​ൾ​ക്ക് വ​ള​ർ​ച്ച വേ​ഗ​ത്തി​ലാ​യാ​തി​നാ​ൽ ഒ​രി​ക്ക​ലും വെ​ള്ള​ത്തി​ന്‍റെ​യോ വ​ള​ത്തി​ന്‍റെ​യോ ല​ഭ്യ​ത​യി​ൽ കു​റ​വു​ണ്ടാ​കാ​ൻ പാ​ടി​ല്ല. എ​ല്ലാ യൂ​റോ​പ്യ​ൻ ഹ​രി​ത​ഗൃ​ഹ കു​ക്കു​ന്പ​റു​ക​ളും പ​രാ​ഗ​ണം കൂ​ടാ​തെ കാ​യ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​വ​യാ​ണ്.

ഇ​വ പെ​ണ്‍​പൂ​ക്ക​ൾ മാ​ത്ര​മാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. പ​രാ​ഗ​ണം ന​ട​ക്കാ​ത്ത​തി​നാ​ൽ, വി​ത്തി​ല്ലാ​ത്ത/​വ​ള​രെ ചെ​റി​യ വി​ത്തു​ള്ള ഫ​ല​ങ്ങ​ളാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. വ​ള​രെ വി​ര​ള​മാ​യി മാ​ത്ര​മേ ഇ​വ​യി​ൽ ആ​ണ്‍​പൂ​ക്ക​ൾ ഉ​ണ്ടാ​കാ​റു​ള്ളൂ.

ചെ​ടി പ​റി​ച്ചു​ന​ട്ട് ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ചെ​ടി​ക്ക് താ​ങ്ങ് കൊ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ചെ​ടി​ക​ളി​ൽ കാ​യ് ധാ​രാ​ള​മാ​യി പി​ടി​ച്ചു ക​ഴി​ഞ്ഞാ​ൽ, കാ​യു​ടെ ഭാ​രം കൊ​ണ്ട് അ​വ വ​ഴു​തി താ​ഴേ​ക്ക് വ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ ത​ണ്ട് പ്ലാ​സ്റ്റി​ക്ക് വ​യ​റി​നോ​ട് ചേ​ർ​ത്തു​വെ​ച്ച് ഇ​ല ത​ണ്ടി​നോ​ട് ചേ​രു​ന്ന ഭാ​ഗ​ത്ത് ക്ലി​പ്പ് ഇ​ട​ണം.

 

K-Rail Survey

ചെ​ടി​ക​ളി​ൽ കൂ​ടു​ത​ൽ ശി​ഖ​ര​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ചെ​ടി​യു​ടെ ക​രു​ത്ത് കു​റ​യു​ക​യും ചെ​ടി​ക്ക് താ​ങ്ങാ​ൻ ക​ഴി​യു​ന്ന​തി​ലും കൂ​ടു​ത​ൽ കാ​യ്ക​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ഇ​ങ്ങ​നെ വ​രു​ന്പോ​ൾ പി​ന്നീ​ടു​ണ്ടാ​കു​ന്ന പൂ​ക്ക​ളെ കാ​യ്ക​ളാ​കാ​ൻ അ​നു​വ​ദി​ക്കാ​തെ ചെ​ടി പൊ​ഴി​ച്ചു ക​ള​യാ​ൻ കാ​ര​ണ​മാ​കു​ന്നു.

അ​ധി​ക​മു​ള്ള കാ​യ്ക​ൾ പ​റി​ച്ചെ​ടു​ത്ത​തി​നു​ശേ​ഷ​മേ പി​ന്നീ​ട് പൂ​ക്ക​ൾ പൂ​ർ​ണ​മാ​യും കാ​യ് ആ​കു​ക​യു​ള്ളൂ. സാ​ധാ​ര​ണ ഇം​ഗ്ലീ​ഷ് സ​ലാ​ഡ് കു​ക്കു​ന്പ​റി​ന്‍റെ എ​ല്ലാ നോ​ഡു​ക​ളി​ലും (ഓ​രോ ഇ​ല​യു​ടെ ഞെ​ട്ടി​നു മു​ക​ളി​ലും) കാ​യ് ഉ​ണ്ടാ​കു​ന്നു.

ഹ​രി​ത​ഗൃ​ഹ​ത്തി​ൽ ഗ​ട്ട​ർ ഉ​യ​ര​ത്തി​നു താ​ഴേ ആ​യി (2 1/2 മു​ത​ൽ 3 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ) 14 ഗേ​ജി​ന്‍റെ ജി​ഐ വ​യ​ർ തി​ര​ശ്ചീ​ന​മാ​യി കെ​ട്ടി, അ​തി​ൽ നി​ന്നും കെ​ട്ടി ഇ​റ​ക്കു​ന്ന പ്ലാ​സ്റ്റി​ക്ക് നെ​റ്റി​ലേ​ക്ക് സ​ലാ​ഡ് കു​ക്കു​ന്പ​ർ പ​ട​ർ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ചെ​ടി ന​ട്ട് 25 മു​ത​ൽ 28 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ പൂ​വി​ടു​ന്നു. 30 ദി​വ​സം വ​രെ ഉ​ണ്ടാ​കു​ന്ന പൂ​ക്ക​ൾ പ​റി​ച്ചു മാ​റ്റ​ണം. ഓ​രേ ഇ​ല​ക്കു​മു​ക​ളി​ലും (ഓ​രോ നോ​ഡി​ലും) ഒ​ന്നോ അ​തി​ൽ കൂ​ടു​ത​ലോ കാ​യ്ക​ൾ ഉ​ണ്ടാ​കു​ന്ന ഇ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

കൂ​ടു​ത​ൽ വി​ള​വ് ത​രു​ന്ന ഇ​ന​ങ്ങ​ളു​ടെ വി​ത്തു​ക​ൾ​ക്ക് താ​ര​ത​മ്യേ​ന വി​ല കൂ​ടു​ത​ലാ​ണ്. ഒ​ന്നി​ൽ കൂ​ടു​ത​ൽ കാ​യ്ക​ൾ ഉ​ണ്ടാ​യാ​ലും ഗു​ണ​മേ​ന്മ​യി​ൽ വ​ലി​യ വ്യ​ത്യാ​സം കാ​ണാ​ത്ത​തി​നാ​ൽ ക​ർ​ഷ​ക​ർ എ​ല്ലാ കാ​യ്ക​ളും വ​ലു​താ​കാ​ൻ അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

ചെ​ടി​യി​ലു​ണ്ടാ​കു​ന്ന കേ​ടാ​യ​തും ആ​കൃ​തി​യി​ൽ വൈ​ക​ല്യ​മു​ള്ള​തു​മാ​യ കാ​യ്ക​ൾ അ​പ്പ​പ്പോ​ൾ മു​റി​ച്ചു മാ​റ്റ​ണം. പൂ​വി​ട്ട് 10 ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​യ് പ​റി​ക്കാ​നാ​കും.

കാ​യ്ക​ൾ​ക്ക് 15 സെ. ​മീ. കൂ​ടു​ത​ൽ നീ​ള​വും തൊ​ലി എ​ല്ലാ​യി​ട​ത്തും ന​ല്ല ദീ​പ്ത​മാ​യ പ​ച്ച​ക്ക​ള​റും എ​ല്ലാ​ഭാ​ഗ​ത്തും ഒ​രേ വ​ണ്ണ​ത്തി​ൽ ഒ​രു സി​ലി​ണ്ട​റി​ന്‍റെ ആ​കൃ​തി ആ​കു​മ്പോ​ഴാ​ണ് പ​റി​ക്കേ​ണ്ട​ത്. കാ​യ് പാ​ക​മാ​യ​തി​നു​ശേ​ഷം പ​റി​ക്കാ​തെ ചെ​ടി​യി​ൽ നി​ർ​ത്തി​യാ​ൽ പി​ന്നീ​ട് കാ​യ് പി​ടി​ക്കു​ന്ന​ത് കു​റ​യാ​നി​ട​യാ​ക്കും.

ചെ​ടി​ക​ളു​ടെ ഉ​ത്പാ​ദ​ന​ക്ഷ​മ​ത പ്ര​ധാ​ന​മാ​യും അ​തി​ന്‍റെ വി​ള​വെ​ടു​പ്പു സ​മ​യ​ത്തി​ന്‍റെ ദൈ​ർ​ഘ്യം, ചെ​ടി​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം, ചെ​ടി​ക​ളു​ടെ ശി​ഖി​രം മു​റി​ച്ചൊ​തു​ക്കു​ന്ന വി​ധം, വെ​ളി​ച്ച​ത്തി​ന്‍റെ ല​ഭ്യ​ത, അ​ന്ത​രീ​ക്ഷ​ത്തി​ലെ താ​പ​നി​ല, കു​ക്കു​മ്പ​റി​ന്‍റെ​റ ഇ​നം, പോ​ഷ​ക​മൂ​ല​ക​ങ്ങ​ളു​ടെ ല​ഭ്യ​ത, രോ​ഗ​കീ​ട​ബാ​ധ​യി​ൽ നി​ന്നു​മു​ള്ള സം​ര​ക്ഷ​ണം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ചി​രി​ക്കു​ന്നു.

ഒ​രു ന​ല്ല​യി​നം സ​ലാ​ഡ് കു​ക്കുമ്പ​റി​ന് ശ​രി​യാ​യ പ​രി​ച​ര​ണം ന​ൽ​കി കൃ​ഷി ചെ​യ്താ​ൽ ഒ​രു ചെ​ടി​യി​ൽ നി​ന്നും 4 മു​ത​ൽ 7 കി​ലോ​യി​ൽ കൂ​ടു​ത​ൽ കാ​യ് പ​റി​ക്കാ​നാ​കും. ചെ​ടി​യു​ടെ മു​ഴു​വ​ൻ കാ​ല​യ​ള​വി​ൽ ഒ​രു ചെ​ടി​യി​ൽ നി​ന്നും 25 - 40 കാ​യ് പ​റി​ക്കാ​നാ​കും.

വി​ള​വെ​ടു​പ്പ് തു​ട​ങ്ങി​യാ​ൽ സാ​ധാ​ര​ണ എ​ല്ലാ ദി​വ​സ​വും അ​ല്ലെ​ങ്കി​ൽ 2 മു​ത​ൽ 3 ദി​വ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും കാ​യ് പ​റി​ച്ചെ​ടു​ക്ക​ണം. ന​ല്ല കാ​യ് പി​ടു​ത്ത​മു​ണ്ടെ​ങ്കി​ൽ എ​ല്ലാ ദി​വ​സ​വും കാ​യ് പ​റി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ചെ​ടി ന​ട്ട് 100 മു​ത​ൽ 110 ദി​വ​സ​ത്തി​നു​ള്ളി​ൽ അ​വ​സാ​ന​ത്തെ വി​ള​വെ​ടു​പ്പാ​കും.

10-120 ഇ ​താ​പ​നി​ല​യും 85-95% ആ​ർ​ദ്ര​ത​യും ഉ​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​യ്ക​ൾ സം​ഭ​രി​ച്ചു​വെ​യ്ക്കു​ന്ന​ത് ഗു​ണ​മേന്മ നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. ഈ ​അ​വ​സ്ഥ​യി​ൽ 10 ദി​വ​സം വ​രെ കേ​ടു​കൂ​ടാ​തെ നി​ല​നി​ർ​ത്താ​നാ​കും.

ഫ്രി​ഡ്ജി​ൽ (70ഇ​മു​ത​ൽ 80ഇ ​ൽ) പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി ഒ​രാ​ഴ്ച​വ​രെ സാ​ല​ഡ് കു​ക്കുമ്പ​ർ കേ​ടു​കൂ​ടാ​തെ വെ​യ്ക്കാ​നാ​കും. എ​ന്നാ​ൽ, ഇ​തി​ലും കു​റ​ഞ്ഞ താ​പ​നി​ല​യി​ൽ കാ​യ്ക​ൾ കേ​ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ട്.

ഡോ. ​പി. സു​ശീ​ല
റിട്ട. പ്ര​ഫ​സ​ർ & പി.​ഐ (ഹൈ​ടെ​ക് റി​സ​ർ​ച്ച് & ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ, കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല), ക​ണ്‍​സ​ൾ​ട്ട​ന്‍റ് & ട്രെ​യ്ന​ർ (ഹൈ​ടെ​ക് ക​ൾ​ട്ടി​വേ​ഷ​ൻ).

Tags : English Cucumber Karshakan Agriculture

Recent News

Corehub Up