ച​ങ്ങാ​തി​ക്ക് വൃ​ക്ഷ​ത്തൈക​ൾ കൈ​മാ​റി പ​ട്ടം സെ​ന്‍റ് മേ​രീ​സി​ലെ കു​ട്ടി​ക​ൾ
Friday, August 8, 2025 7:09 AM IST
പ​ട്ടം : സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​രി​ത കേ​ര​ള മി​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ങ്ങാ​തി​ക്ക് ഒ​രു തൈ ​എ​ന്ന പ​ദ്ധ​തി നടപ്പാക്കി. ഹ​രി​ത കേ​ര​ളം മി​ഷ​ൻ സീ​നി​യ​ർ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഹ​രി​പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​നെ​ൽ​സ​ൺ വ​ലി​യ​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ​രി​ത കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​-ഓർഡി​നേ​റ്റ​ർ അ​ശോ​ക് കു​മാ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റെ​ജി ലൂ​ക്കോ​സ്, പി​ടി​എ പ്ര​സി​ഡന്‍റ് കെ.​എ​സ്. ​വി​ഷ്ണു, എംപിടി​എ പ്ര​സി​ഡന്‍റ് സ​ജി​നി, സ്കൂ​ൾ പ്രോ​ഗ്രാം കോ-ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.ജി.​ റോ​യ്,

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ത, പ​ബ്ലി​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷൈ​നി, ന​വ​കേ​ര​ളം ക​ർ​മ്മ​പ​ദ്ധ​തി റി​സോ​ഴ്സ് പേ​ഴ്സ​ൺ റ​സീ​ന, സ്കൂ​ൾ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ നി​ര​ഞ്ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.