ക​ന്യാ​സ്ത്രീമാ​രെ അ​ക്ര​മി​ച്ച​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ​ത് ക​മ്യൂ​ണി​സ്റ്റു​കാ​ര്‍: ബി​നോ​യ് വി​ശ്വം
Friday, August 8, 2025 7:09 AM IST
തി​രു​വ​ന​ന്ത​പു​രം: ച​ത്തീ​സ്ഗ​ഢി​ല്‍ ക​ന്യാ​സ്ത്രീമാ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ​തു ക​മ്യൂ​ണി​സ്റ്റു​കാ​രെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​നം പു​ത്ത​രി​ക്ക​ണ്ടം മൈ​താ​നി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ത​ങ്ങ​ളു​ടെ ജീ​വ​ന്‍ ന​ല്‍​കി​യും അ​വ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​നു അ​വി​ടു​ത്തെ സി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യ്യാ​റാ​യി അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. ഈ ​നാ​ട്ടി​ല്‍ ക​മ്മ്യൂ​ണി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​രു​ണ്ടെ​ങ്കി​ല്‍ സ​ഹോ​ദ​രി​മാ​രേ നി​ങ്ങ​ള്‍ ഇ​വി​ടെ ആ​രാ​ലും അ​ക്ര​മി​ക്ക​പ്പെ​ടി​ല്ല, ഞ​ങ്ങ​ളെ​യെ​ല്ലാം അ​ടി​ച്ചു വീ​ഴ്ത്തി​യി​ട്ടേ നി​ങ്ങ​ള്‍​ക്കു മേ​ല്‍ ഒ​രു മ​ണ്‍​ത​രി പോ​ലും വീ​ഴു​ക​യു​ള്ളൂ എ​ന്ന് അ​വ​ര്‍ ഉ​റ​പ്പു ന​ല്‍​കി.

അ​ന്ന് അ​വ​ര്‍​ക്ക് കൊ​ടു​ത്ത ആ ​ഉ​റ​പ്പിന്‍റെ ബ​ലം ചെ​റു​താ​യി​രു​ന്നി​ല്ലെ​ന്നു ഒ​രു സ​ന്യാ​സി​നി​യു​ടെ സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞ​തു മ​ന​സി​ല്‍ ത​ട്ടി​യു​ള്ള വാ​ക്കു​ക​ളാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.