ഡിഎ​ഫ്എ​സിന്‍റെ ജ​ന​സു​ര​ക്ഷ കാ​മ്പ​യി​ൻ
Friday, August 8, 2025 7:09 AM IST
തിരുവനന്തപുരം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക ഉ​ൾ​പ്പെ​ടു​ത്ത​ൽ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്ബിഐ പ്രാ​വ​ച്ച​മ്പ​ലം ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ദേ​ശ​സാ​ത്കൃത ബാ​ങ്കു​ക​ൾ ചേ​ർ​ന്ന് "ജ​ൻ സു​ര​ക്ഷാ ക്യാ​മ്പ് സംഘടിപ്പിക്കുന്നു. ഇന്നു രാവിലെ 10.30-ന് ​പ്രാ​വ​ച്ച​മ്പ​ലം ക​ല്ലി​യൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തിലാണ് ക്യാന്പ് നടത്തുന്നത്.

ഓ​ൺ​ലൈ​ൻ ഡി​ജി​റ്റ​ൽ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചും അ​വ​കാ​ശി​ക​ളി​ല്ലാ​ത്ത നി​ക്ഷേ​പ​ങ്ങ​ളെക്കുറി​ച്ചും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​നും, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ ഇ​ൻ​ഷ്വറ​ൻ​സ് പെ​ൻ​ഷ​ൻ പ​ദ്ധ​തി​ക​ളി​ൽ അം​ഗ​മാ​കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കെ​വൈ​സി പു​തു​ക്കാ​ത്ത അ​ക്കൗ​ണ്ടു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പു​തു​ക്കി ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ പൊ​തു​ജ​ന​ങ്ങ​ളും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് എ​സ്ബി​ഐ പ്രാ​വ​ച്ച​മ്പ​ലം ശാ​ഖാ മാ​നേ​ജ​ർ അ​റി​യി​ച്ചു.