പ്ര​സ് ക്ല​ബ് ജേ​ണ​ലി​സം: പാ​ര്‍​വ​തി കെ.​ നാ​യ​ര്‍​ക്ക് ഒ​ന്നാം റാ​ങ്ക്
Friday, August 8, 2025 7:09 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ണ​ലി​സം അ​മ്പ​ത്തി​യേ​ഴാ​മ​ത് ബാ​ച്ചി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പാ​ര്‍​വ​തി കെ.​ നാ​യ​ര്‍​ക്കാ​ണ് ഒ​ന്നാം റാ​ങ്ക്.

എൽ. പാ​ര്‍​വ​തി‍, എ.​വി. അ​ഞ്ജു എ​ന്നി​വ​ര്‍​ക്കാ​ണ് യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും റാങ്കുകൾ. തി​രു​വ​ന​ന്ത​പു​രം മ​രു​ത​ന്‍​കു​ഴി സ്വ​ദേ​ശി​നി​യാ​ണ് ഒ​ന്നാം റാ​ങ്ക് നേ​ടി​യ പാ​ര്‍​വ​തി കെ. ​നാ​യ​ര്‍.

പ​രീ​ക്ഷ എ​ഴു​തി​യ​വ​രി​ല്‍ 15 പേ​ര്‍​ക്ക് ഫ​സ്റ്റ് ക്ലാ​സും നാ​ലു​പേ​ര്‍​ക്ക് സെ​ക്ക​ന്‍​ഡ് ക്ലാ​സും ല​ഭി​ച്ചു. ബി​രു​ദ​ദാ​നം സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം ന​ട​ക്കും.