കൈ​ത്തോ​ട് ഗ​തി​മാ​റി ഒ​ഴു​കി; നെ​ൽ​ക്കൃ​ഷി ന​ശി​ച്ചു
Friday, July 18, 2025 5:51 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​നാ​ലി​ന്‍റെ ക​ല്ലു​ക​ൾ ഇ​ള​കി​വീ​ണ​തി​നെ​ത്തു​ട​ർ​ന്നു കൈ​ത്തോ​ട് ഗ​തി​മാ​റി ഒ​ഴു​കി നെ​ൽ​ക്കൃ​ഷി ന​ശി​ച്ചു. പൂ​ള​വ​യ​ലി​ലാ​ണ് സം​ഭ​വം. വ​ട്ടു​ളി അ​ന​ന്ത​ന്‍റെ 20 സെ​ന്‍റ് നെ​ൽ​ക്കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ദി​വ​സ​ങ്ങ​ൾ മു​ന്പാ​ണ് വ​യ​ൽ ഒ​രു​ക്കി വി​ത്ത് വി​ത​ച്ച​ത്. വ​ലി​യ ന​ഷ്ട​മാ​ണ് ക​ർ​ഷ​ക​നു​ണ്ടാ​യ​ത്.

കാ​ല​പ്പ​ഴ​ക്കം മൂ​ല​മാ​ണ് ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പി​നു ക​ഴീ​ലു​ള്ള ക​നാ​ലി​ലെ ക​ല്ലു​ക​ൾ ഇ​ള​കി​വീ​ണ​ത്. പ​തി​റ്റാ​ണ്ടു​ക​ൾ മു​ന്പ് നി​ർ​മി​ച്ച ക​നാ​ൽ ഇ​തു​വ​രെ പൂ​ള​വ​യ​വ​ൽ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ട്ടി​ട്ടി​ല്ല. ക

​നാ​ൽ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കൃ​ഷി​നാ​ശ​ത്തി​ന് അ​ന​ന്ത​ന് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​നാ​ൽ പൊ​ളി​ച്ച് കൈ​ത്തോ​ടി​ന്‍റെ വ​ശ​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.