ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത്: 600 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു
Wednesday, July 16, 2025 8:24 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ക​ർ​ഷ​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തു​ന്ന മൂ​ന്നു ദി​വ​സ​ത്തെ അ​ദ​ലാ​ത്തി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ 600 അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ച്ചു. 2020 ഓ​ഗ​സ്റ്റ് 31ന് ​മു​ന്പു​ള്ള കാ​ർ​ഷി​ക വാ​യ്പ​ക​ൾ സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ എ​ൻ.​യു. ജോ​ണ്‍​കു​ട്ടി, അ​ഡ്വ.​കെ.​ആ​ർ. രാ​ജ​ൻ, പി.​എം. ഇ​സ്മ​യി​ൽ, ജോ​സ് പാ​ല​ത്തി​നാ​ൽ, കെ.​സി. വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. അ​ദാ​ല​ത്ത് ഇ​ന്നും നാ​ളെ​യും തു​ട​രും.