കൽപ്പറ്റ: സിവിൽ സ്റ്റേഷൻ പരിസരത്ത് പൊതുശൗചാലയം നിർമിക്കണമെന്ന് ദേശീയ മനുഷ്യാവകാശ സംരക്ഷണ സമിതി വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സിവിൽ സ്റ്റേഷനു സമീപം പൊതുശൗചാലയം ഇല്ലാത്തത് ജനങ്ങൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. നഗരത്തിലെ തെരുവുനായ ശല്യം പരിഹരിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് അനിൽ എസ്. നായർ ഉദ്ഘാടനം ചെയ്തു. വന്ദന ഷാജു അധ്യക്ഷത വഹിച്ചു.
കെ.ആർ. രാധാകൃഷ്ണൻ, എം.വി. രാജൻ, കെ. ശശികുമാർ, കെ. ബാബു, ആർ. രജിത്ത്, വിനു വയനാട്, വിപിൻ ജോസ്, ബെന്നി വട്ടപ്പറന്പിൽ, ആർ. ഗോപാലകൃഷ്ണൻ, ദിലീപ്കുമാർ, വി. ഹംസ, പ്രതീഷ് ചീരാൽ, കെ.എൻ. ബിന്ദു, ടി.കെ. ഗിരിജ, അനുപമ വിനോദ് എന്നിവർ പ്രസംഗിച്ചു.
താലൂക്ക് കമ്മിറ്റി ഭാരവാഹികളായി എം.വി. രാജൻ(പ്രസിഡന്റ്), ആർ. രഞ്ജിത്ത്(സെക്രട്ടറി), വിപിൻ ജോസ്(ട്രഷറർ), വിനു വയനാട്(മീഡിയ കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു.