കയ്യൂന്നി: കെഎസ്ടിജിഎ(കയ്യൂന്നി ചെറുകിട തേയില കർഷക സംഘം) കരിയർ സെൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. സംഘത്തിന്റെ പ്രവർത്തന പരിധിയിലുള്ള കയ്യൂന്നി ജിഎച്ച്എസ്, ചേരന്പാടി ജിഎച്ച്എസ്എസ്, എരുമാട് ജിഎച്ച്എസ്എസ്, എരുമാട് നീലഗിരി മെട്രിക്യുലേഷൻ സ്കൂൾ, കയ്യൂന്നി സേക്രഡ് ഹാർട്ട് മെട്രിക്കുലേഷൻ സ്കൂൾ എന്നിവിടങ്ങളിൽ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 16 കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ പിഎച്ച്ഡി നേടിയ അരുണ്‍ ജോണ്‍, ബി. ശ്രീനയന, ലിന്‍േറാ സിബി, പി.ടി. അനുമോൾ, എം.ആർ. മഞ്ജുഷ എന്നിവർക്കുമാണ് അവാർഡ് നൽകിയത്.
പൊത്തുകൊല്ലി കഐസ്ടിജിഎ ഹാളിൽ നടന്ന ചടങ്ങ് ചേരന്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ഡോ.സി.എ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കരിയർ സെൽ കണ്‍വീനർ എ.ഒ. ജോയി അധ്യക്ഷത വഹിച്ചു. കൂട് ട്രസ്റ്റ് ഡയറക്ടർ ഡോ.കെ.ജെ. സണ്ണി മുഖ്യാതിഥിയായി. റിട്ട.അധ്യാപകൻ കെ.പി. ജാഫർ, ഡോ.കെ.ജെ. സണ്ണി എന്നിവരെ ആദരിച്ചു.
ഡോ.സി.എ. കൃഷ്ണദാസ്, ഡോ.കെ.ജെ. സണ്ണി, ഭാസ്കരൻ മാസ്റ്റർ, ടി.ജെ. പവീണ്‍, ഫിലിപ്പ് മാസ്റ്റർ, മുൻ വർഷത്തെ പ്ലസ് ടു സ്റ്റേറ്റ് അവാർഡ് ജേത്രി അഭിയ അലക്സ് എന്നിവർ അവാർഡ് വിതരണം നിർവഹിച്ചു. കെഎസ്ടിജിഎ പ്രസിഡന്റ് ജോസ് കുര്യൻ സ്വാഗതവും സെക്രട്ടറി എം. രാജീവ് നന്ദിയും പറഞ്ഞു.