ല​ഹ​രി ഭൂ​ത​ത്തെ ക​ത്തി​ച്ച് ല​ഹ​രി​ക്കെ​തി​രെ പോ​രാ​ടി ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ
Wednesday, July 16, 2025 8:24 AM IST
ന​ട​വ​യ​ൽ: ല​ഹ​രി നി​ർ​മാ​ർ​ജ​ന സ​ന്ദേ​ശം വി​ദ്യാ​ർ​ഥി​ക​ളി​ലേ​ക്ക് ആ​ഴ​ത്തി​ൽ ഉ​റ​പ്പി​ക്കാ​ൻ ദൃ​ശ്യ അ​വ​സ​രം ഒ​രു​ക്കി ന​ട​വ​യ​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ. സ്കൂ​ളി​ൽ നി​ർ​മി​ച്ച ല​ഹ​രി ഭൂ​ത​ത്തെ അ​ഗ്നി​ക്കി​ര​യാ​ക്കി​യാ​ണ് ത​ങ്ങ​ൾ ല​ഹ​രി ഉ​പേ​ക്ഷി​ക്കു​ന്നു എ​ന്ന വാ​ക്യ​ങ്ങ​ൾ കു​ട്ടി​ക​ൾ ആ​വ​ർ​ത്തി​ച്ച​ത്.

കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി ഉ​പേ​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി സ​ന്ദേ​ശം ന​ൽ​കി. അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ മ​ഞ്ജു ജോ​ണ്‍, മാ​ത്യു, സി​ന്‍റ, നീ​തു, ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജേ​ഷ് കോ​യി​ക്കാ​ട്ടി​ൽ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ണി​യ പ​തി​ക്ക​ൽ, ര​ക്ഷാ​ക​ർ​ത്തൃ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.