കൂ​റ്റ​ൻ മ​രം ക​ട​പു​ഴ​കി; വൈ​ദ്യു​തി നി​ല​ച്ചു
Sunday, April 28, 2024 3:38 AM IST
കു​മ​ളി: തേ​ക്ക​ടി പെ​രി​യാ​ർ ഹൗ​സി​ന് വ്യാ​ഴാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ വ​ൻമ​രം ക​ട​പു​ഴ​കി 11 കെ ​വി ലൈ​നി​ൽ വീ​ണ് മ​ണി​ക്കു​റു​ക​ളോ​ളം വൈ​ദ്യു​തി നി​ല​ച്ചു. ഉ​ണ​ങ്ങി നി​ന്ന മ​രം ഒ​ടി​ഞ്ഞ് ലൈ​നി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

കെ​ടി​ഡി​സി സ്ഥാ​പ​ന​ങ്ങ​ളാ​യ അ​ര​ണ്യ നി​വാ​സ്, പെ​രി​യാ​ർ ഹൗ​സ്, തേ​ക്ക​ടി​യി​ലെ വ​നം വ​കു​പ്പ് ഓ​ഫീ​സു​ക​ളി​ലെല്ലാം വൈ​ദ്യു​തി നി​ല​ച്ചു. രാ​ത്രിത​ന്നെ പീ​രു​മേ​ട്ടി​ൽനി​ന്നു ഫ​യ​ർ ഫോ​ഴ്സെ​ത്തി മ​രം മു​റി​ച്ചുമാ​റ്റി​യ ശേ​ഷം പു​ല​ർ​ച്ചെ​യാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്.

വാ​ട്ട​ർ അ​ഥോ​റ​ിട്ടി​യു​ടെ തേ​ക്ക​ടി പ​ന്പ്ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചു. തേ​ക്ക​ടി​യി​ലും കു​മ​ളി ടൗ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു. തേ​ക്ക​ടി​യി​ലേ​ക്കു​ള്ള 11 കെ​വി, എ​ൽ​ടി ലൈ​നു​ക​ൾ​ക്ക് കേ​ബി​ൾ വ​ഴി​യാ​ണ് വൈ​ദ്യു​തി എ​ത്തി​ക്കു​ന്ന​ത്.

തേ​ക്ക​ടി​യി​ൽനി​ന്നു​മു​ള്ള പ​ന്പ് ഹൗ​സി​ലേ​യും വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ കെ​എ​സ്ഇബി അ​ധി​കൃ​ത​ർ പീ​രു​മേ​ട് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടി. ജെസിബിയു​ടെ ബ​ക്ക​റ്റി​ൽ ഇ​രു​ന്നാ​ണ് ഉ​യ​ര​ത്തി​ലു​ള്ള മ​രം മു​റി​ച്ചുമാ​റ്റി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്.