കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ്(ഓട്ടോണമസ്) കോളജിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 10, 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി ‘സത്വ 2025’ ഫെസ്റ്റ് 12, 13 തീയതികളിൽ സംഘടിപ്പിക്കുന്നു.
കോളജിൽവച്ചു നടക്കുന്ന വിവിധ മത്സരങ്ങൾക്ക് മൂന്നു വിഭാഗങ്ങളിലായി 2.8 ലക്ഷം രൂപയാണ് സമ്മാനമായി നൽകുന്നത്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും നൽകും. മികച്ച പ്രകടനം നടത്തുന്ന സ്കൂളിന് അത്തനേഷ്യസ് ട്രോഫിയും നൽകും.
കാറ്റഗറി ഒന്നിലെ ഐഡിയത്തോൺ, എസ്കേപ്പ് റൂം ചലഞ്ച്, മിസ്ട്രി റൂം, ക്വിസ്, ഫുട്ബോൾ ടൂർണമെന്റ് തുടങ്ങിയ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000, 7,500, 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.
കാറ്റഗറി രണ്ടിലെ ഫെയ്സ് പെയിന്റിംഗ്, സ്പ്ലിറ്റ് ഡാൻസ് ചലഞ്ച് എന്നീ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 8,000, 5,000, 3,000 രൂപ എന്നിങ്ങനെ സമ്മാനങ്ങൾ നൽകും.
കാറ്റഗറി മൂന്നിൽ സ്മാർട്ട് ഫോട്ടോഗ്രാഫി, ക്ലേ ക്രിയേഷൻസ്, ഓൺ-ദി-സ്പോട്ട് സ്പീച്ച് ചലഞ്ച്,(ഇംഗ്ലീഷ്), കാർട്ടൂൺ കാൻവാസ് തുടങ്ങിയ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5,000, 3,000, 2,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. രജിസ്ട്രേഷനുള്ള അവസാന തീയതി നാളെ. വെബ്സൈറ്റ്: www.macollege.ac.in, ഫോൺ: 9447587789.