കൊച്ചി: ബ്രിട്ടാനിയ ട്രീറ്റ് ക്രോസന്റ് ദുബായ് കുനാഫ-പിസ്ത ക്രീം ക്രോസന്റ് വിപണിയിലിറക്കി.
ആഗോളതലത്തിൽ ശ്രദ്ധ നേടിയ ദുബായ് കുനാഫ രുചിയിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഈ ഉത്പന്നത്തിൽ, മൃദുവായ പാളികളോടുകൂടിയ സോർഡോ ക്രോസന്റിനൊപ്പം പിസ്ത ഉപയോഗിച്ച് തയാറാക്കിയ ക്രീം ഫില്ലിംഗാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ ബ്രിട്ടാനിയ ചീഫ് മാർക്കറ്റിംഗ് ഓഫീസർ പുനീത് ദാസാണ് ഉത്പന്നം വിപണിയിലിറക്കിയത്.
ലോഞ്ചിന്റെ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ഗോൾഡ് ബാർ പുൾ മത്സരത്തിലൂടെ ഉപഭോക്താക്കൾക്കു സ്വർണം, വെള്ളി നാണയങ്ങൾ നേടാനുള്ള അവസരവും ഒരുക്കിയിരുന്നു.
Tags : Britannia Dubai Kunafa Pistachio Cream Croissant