x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ധ​ന വി​ലവ​ർ​ധ​ന​വി​ൽ ആ​ശ​ങ്ക; ഇ​വി​ക​ൾ​ക്കു ഡി​മാ​ൻ​ഡ് വ​ർ​ധി​ക്കു​ന്നു


Published: April 27, 2026 01:34 AM IST | Updated: April 27, 2026 01:34 AM IST

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലെ കാ​​ർ ഉ​​പ​​യോ​​ക്താ​​ക്ക​​ൾ​​ക്കി​​ട​​യി​​ൽ വൈ​​ദ്യു​​ത വാ​​ഹ​​ന​​ങ്ങ​​ളോ​​ടു​​ള്ള താ​​ത്പ​​ര്യം വ​​ർ​​ധി​​ക്കു​​ന്നു. ഇ​​വി ഷോ​​റൂ​​മു​​ക​​ളി​​ൽ ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളെ അ​​പേ​​ക്ഷി​​ച്ച് തി​​ര​​ക്ക് വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ട്.

വ​​രും മാ​​സ​​ങ്ങ​​ളി​​ലും ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഓ​​ട്ടോ​​മൊ​​ബൈ​​ൽ ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ (എ​​ഫ്എ​​ഡി​​എ) പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഫെ​​ബ്രു​​വ​​രി​​യി​​ലെ 3.5 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് മാ​​ർ​​ച്ചി​​ൽ 5.1 ശ​​ത​​മാ​​ന​​മാ​​ണ് പു​​തി​​യ കാ​​ർ വി​​ല്പ​​ന​​യി​​ൽ ഇ​​വി​​ക​​ളു​​ടെ സം​​ഭാ​​വ​​ന. 2025 മാ​​ർ​​ച്ചി​​ൽ 3.7 ശ​​ത​​മാ​​നം വി​​ല്പ​​ന​​യു​​ടെ സ്ഥാ​​ന​​ത്തു​​നി​​ന്നാ​​ണ് ഈ ​​കു​​തി​​പ്പ്.

പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ധ​​ന ല​​ഭ്യ​​ത​​യി​​ലെ ആ​​ശ​​ങ്ക​​യും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല വ​​ർ​​ധി​​ച്ച​​തും വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​വ​​സാ​​നി​​ക്കു​​ന്ന​​തോ​​ടെ പെ​​ട്രോ​​ൾ-​​ഡീ​​സ​​ൽ വി​​ല വ​​ർ​​ധി​​ക്കു​​മെ​​ന്ന് ഏ​​റെ​​ക്കു​​റെ ഉ​​റ​​പ്പാ​​യ​​തു​​മാ​​ണ് ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ഇ​​ല​​ക്‌ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ളി​​ലേ​​ക്കു താ​​ത്പ​​ര്യ​​മു​​യ​​ർ​​ത്തു​​ന്ന​​ത്.

ഇ​​ന്ധ​​ന​​ല​​ഭ്യ​​ത​​യും വി​​ല​​യും ഒ​​രു പ്ര​​ശ്ന​​മാ​​യേ​​ക്കാ​​മെ​​ന്ന് ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ക​​രു​​തു​​ന്നു​​ണ്ടെ​​ന്ന് ടാ​​റ്റ മോ​​ട്ടോ​​ഴ്സ് പാ​​സ​​ഞ്ച​​ർ വെ​​ഹി​​ക്കി​​ൾ​​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ ശൈ​​ലേ​​ഷ് ച​​ന്ദ്ര പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ മാ​​സം ക​​ന്പ​​നി​​യു​​ടെ ഇ​​ല​​ക്ട്രി​​ക് കാ​​റു​​ക​​ൾ​​ക്കു​​ണ്ടാ​​യ അ​​ധി​​ക ഡി​​മാ​​ൻ​​ഡി​​ന്‍റെ 20-30 ശ​​ത​​മാ​​ന​​വും പ​​ശ്ചി​​മേ​​ഷ്യ​​ൻ പ്ര​​തി​​സ​​ന്ധി​​യെ​​ത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ ആ​​ശ​​ങ്ക​​മൂ​​ല​​മാ​​ണെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ക​​ഴി​​ഞ്ഞ മാ​​സ​​ങ്ങ​​ളി​​ൽ ഇ​​ല​​ക്ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ വാ​​ങ്ങാ​​നെ​​ത്തു​​ന്ന​​വ​​രു​​ടെ എ​​ണ്ണ​​ത്തി​​ൽ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യെ​​ന്ന് ജെ​​എ​​സ്ഡ​​ബ്ല്യു എം​​ജി മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ അ​​നു​​രാ​​ഗ് മ​​ൽ​​ഹോ​​ത്ര പ​​റ​​ഞ്ഞു. ജ​​നു​​വ​​രി-​​ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ലെ ശ​​രാ​​ശ​​രി​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ മാ​​ർ​​ച്ചി​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ താ​​ത്പ​​ര്യ​​ത്തി​​ൽ 26 ശ​​ത​​മാ​​നം വ​​ർ​​ധ​​ന രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​താ​​യി ക​​ന്പ​​നി പ​​റ​​യു​​ന്നു. ഏ​​പ്രി​​ലി​​ൽ ഇ​​ത് വ​​ർ​​ധി​​ക്കു​​മെ​​ന്നും ക​​ന്പ​​നി പ്ര​​തീ​​ക്ഷി​​ക്കു​​ന്നു.

വാ​​ഹ​​ൻ പോ​​ർ​​ട്ട​​ലി​​ൽ​​നി​​ന്നു​​ള്ള ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം മാ​​ർ​​ച്ചി​​ൽ പ്രാ​​ദേ​​ശി​​ക വി​​പ​​ണി​​യി​​ലെ ഇ​​ല​​ക്ട്രി​​ക് കാ​​ർ ര​​ജി​​സ്ട്രേ​​ഷ​​ൻ മു​​ൻ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് 68 ശ​​ത​​മാ​​നം വ​​ർ​​ധി​​ച്ച് 22490 യൂ​​ണി​​റ്റി​​ലെ​​ത്തി.

Tags : Concerns over fuel price hike

Recent News

Corehub Up