x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓക്സിജന്‍റെ പുതിയ ഷോറൂം ഏറ്റുമാനൂരില്‍ തുറന്നു

വെബ് ഡെസ്ക്
Published: August 3, 2026 11:08 PM IST | Updated: August 3, 2026 11:08 PM IST

ഏ​റ്റു​മാ​നൂ​ര്‍ ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് നി​ര്‍വ​ഹി​ക്കു​ന്നു.

കോ​ട്ട​യം: ഓ​ക്‌​സി​ജ​ന്‍ ദ് ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ന്‍റെ പു​തി​യ ഷോ​റൂം ഏ​റ്റു​മാ​നൂ​രി​ല്‍ മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ക്‌​സി​ജ​ന്‍റെ 47-ാമ​ത്തെ ഷോ​റൂ​മാ​ണ് എം​സി റോ​ഡി​ല്‍ 101 ക​വ​ല​യ്ക്ക് സ​മീ​പം പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച​ത്. ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും വി​ല​ക്കു​റ​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ടി​വി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍, ഗാ​ഡ്ജെ​റ്റു​ക​ള്‍, എ​സി, റെ​ഫ്രി​ജ​റേ​റ്റ​ര്‍, കൂ​ള​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍, ഇ​ന്‍വെ​ര്‍ട്ട​ര്‍ ബാ​റ്റ​റി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ക​ള​ക്ഷ​നാ​ണ് മൂ​ന്ന് നി​ല​ക​ളി​ലു​ള്ള ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ണം ഓ​ഫ​റു​ക​ളു​ടെ ഭാ​ഗ​മാ​യി ദി​വ​സേ​ന​യു​ള്ള ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഥാ​ര്‍ റോ​ക്സ്, ബി​എം​ഡ​ബ്ല്യു ബൈ​ക്ക്, വി​ദേ​ശ​യാ​ത്ര​ക​ള്‍, ഡ​യ​മ​ണ്ട് നെ​ക്‌ലേസ് തു​ട​ങ്ങി 30 കോ​ടി​യു​ടെ സ​മ്മാ​ന​ങ്ങ​ളും മ​റ്റു നി​ര​വ​ധി ഓ​ഫ​റു​ക​ളും ഏ​റ്റു​മാ​നൂ​ര്‍ ഷോ​റൂ​മി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ഷോ​റൂ​മി​ല്‍ അ​വ​സ​രം ഉ​ണ്ട്. ലോ​കോ​ത്ത​ര ബ്രാ​ന്‍ഡു​ക​ളു​ടെ സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍, ലാ​പ്ടോ​പ്പു​ക​ള്‍, ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ വ​ലി​യ ശൃ​ഖ​ല​യും ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ കു​റ​ഞ്ഞ ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ പ്ര​ത്യേ​ക ഓ​ഫ​റി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​ന്ത​മാ​ക്കാം.

ഡി​സ്‌​പ്ലേ കേ​ടാ​യ ലാ​പ്‌​ടോ​പ്പു​ക​ള്‍ക്കും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്കും സ​ര്‍വീ​സി​നു​ശേ​ഷം ഒ​രു വ​ര്‍ഷ​ത്തെ സൗ​ജ​ന്യ വ​ണ്‍ ടൈം ​റീ​പ്ലെ​യ്‌​സ്‌​മെ​ന്‍റ് ഓ​ഫ​റും ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്നു. വി​വി​ധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും വാ​യ്പ​സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. 9020100100.

Tags : OxygenShowroom Ettumanoor

Recent News

Corehub Up