ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സണ്‍ടെക് എനർജി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിൽ നിക്ഷേപം നടത്തി. 3.6 കോടി രൂപയുടെ 1.8 ലക്ഷം ഓഹരികളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇത് കന്പനിയുടെ മൊത്തം ഓഹരികളുടെ രണ്ട് ശതമാനമാണ്.
നിലവിൽ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കർണാടക സംസ്ഥാനങ്ങളിലാണ് കന്പനിയുടെ പ്രവർത്തനം. കേരളം, ഉത്തർപ്രദേശ്, തമിഴ്നാട്, ഒഡീഷ എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.2008ൽ ആരംഭിച്ച കന്പനിയുടെ സ്ഥാപകൻ ഭവാനി സുരേഷ് ആണ്.
Tags : Sachin invests solar company